Jump to content

അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രചണവും സമൂഹ പുരോഗതിക്ക് ആവശ്യമായ സ്വതന്ത്ര സാങ്കേതികവിദ്യകളുടെ പ്രോത്സാഹനവും ലക്ഷ്യം വെച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന സംഘമാണ് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (Appropriate Technology Promotion Society - ATPS). 2001 മുതൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വികസിപ്പിക്കലിലും പ്രചരണത്തിലും സജീവമായി ഈ സംഘം പ്രവർത്തിച്ചു വരുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ പദ്ധതികൾ ആവിഷ്കരിക്കാൻ എ.ടി.പി.എസ്സിന്റെ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എ.ടി.പി.എസ്സ് ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റെ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമാണ്.

പൂർത്തിയാക്കിയ പ്രധാന പദ്ധതികൾ

[തിരുത്തുക]
  1. സ്ക്രൈബസ്സിന് ഇന്ത്യഭാഷാ യൂണീകോഡ് പിന്തുണ[1]
  2. കതിര്, നെല്ലു്, ശോകനാശിനി, കയ്യൂർ, തുമ്പപ്പൂ മുതലായ മലയാളം യുണീക്കോഡ് ഫോണ്ടുകൾ

അവലംബം

[തിരുത്തുക]