ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ
ചുരുക്കപ്പേര് | FSMI |
---|---|
രൂപീകരണം | മാർച്ച് 21, 2010 |
തരം | Coalition of Organisations |
ലക്ഷ്യം | To take free software and its ideology to all computer users and to all sections of society. |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Indian Union |
President | Joseph Thomas (ATPS, Kochi) |
Main organ | General Council |
വെബ്സൈറ്റ് | FSMI |
2010 മാർച്ചു് 20, 21 തീയതികളിൽ ബാംഗ്ലൂരിൽ ചേർന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദേശീയ സമ്മേളനത്തിൽ വെച്ചു്, ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങൾ ചേർന്നു് രൂപീകരിച്ച ഏകീകൃത സംഘടനയാണു് ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ[1][2][3][4] [5][6][7]. കേരളത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ കൺവീനറായ ജോസഫ് തോമസു് ആണു് ഈ സംഘടനയുടെ പ്രസിഡന്റു്. FSF-India - യുടെ ഡയറക്ടർ ബോർഡു് അംഗമായ ശ്രീ:കിരൺചന്ദ്രയാണു് ഈ സംഘടനയുടെ ജനറൽ സെക്രട്ടറി[8].
ലക്ഷ്യങ്ങൾ
[തിരുത്തുക]ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ വിശാലമായൊരു വേദിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണത്തിനും, വ്യാപനത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനയ്ക് രൂപംകൊടുത്തിരിക്കുന്നതെന്നാണ് ഈ സംഘടനയുടെ അവകാശവാദം. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറ വിപുലപ്പെടുത്തികൊണ്ടും, സംഘടനക്കു് ഒരു ജനാധിപത്യഘടന സ്വീകരിച്ചുകൊണ്ടും മാത്രമേ ഇതു സാധിക്കുള്ളുവെന്നു് ഈ സംഘടനയുടെ പ്രവർത്തകർ കരുതുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ക്രിയാത്മക ഉപയോഗത്തിലൂടെ സമൂഹത്തിലെ സാങ്കേതികരംഗത്തെ ഉച്ചനീചത്വങ്ങൾ കുറച്ചു്, അവശ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പരിശ്രമിക്കലും ഒരു പ്രധാന പ്രവർത്തനമായി ഈ സംഘടന ഏറ്റെടുത്തിട്ടുണ്ടു്. ഒരു ജനകീയ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം സൃഷ്ടിക്കുകയാണ് ഈ സംഘടനയുടെ പൊതു ലക്ഷ്യമെന്നും ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പറയുന്നു. [9]
ഭാരവാഹികൾ
[തിരുത്തുക]- പ്രസിഡന്റു് : ജോസഫ് തോമസ്
- ജനറൽ സെക്രട്ടറി : കിരൺചന്ദ്ര
- വൈസ് പ്രസിഡന്റുമാർ : പ്രൊഫ. ഗോപിനാഥ്, പ്രൊഫ. ദേബേഷ് ദാസ്, പ്രബീർ പുർകായസ്ത
- സെക്രട്ടറിമാർ : ജയകുമാർ, ഡോ. നന്ദിനി മുഖർജി, സിദ്ധാർഥ
- ട്രഷറർ : പ്രതാപ് റെഡ്ഡി[10]
വിവാദം
[തിരുത്തുക]നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളെ സി.പി.ഐ. എമ്മിന്റെ സഹായത്തോടെ പിടിച്ചടക്കാനുള്ള ഒരു ശ്രമമാണ് DAKF ഉം FSMI എന്നീ സംഘടനകളെന്നത് ഒരു വിവാദമാണ് [11]
അവലംബം
[തിരുത്തുക]- ↑ News in OneWorld South Asia: "National Free Software Coalition Formed in India". Archived from the original on 2011-06-07. Retrieved 23 March 2010.
- ↑ News in in.com:"National Free Software Coalition Formed". Archived from the original on 2011-10-05. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ News in Linux Today: "National Free Software Coalition Formed". Archived from the original on 2012-03-09. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ Website of National Free Software Conference - 2010: "National Free Software Coalition Formed". Archived from the original on 2010-03-27. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ News in Communications of the ACM: "National Free Software Coalition Formed". Archived from the original on 2010-04-06. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ News in Erodov.com: "National Free Software Coalition Formed". Archived from the original on 2011-07-10. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ News in The Hindu: "National Free Software Coalition Formed". Archived from the original on 2010-03-25. Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ News in Malayalam daily Madhyamam: "ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വേർ സമ്മേളനം സമാപിച്ചു". Retrieved 05 April 2010.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "എഫ്.എസ്.എം.ഐ വെബ്സൈറ്റ്". Archived from the original on 2013-08-27. Retrieved 2013-06-13.
- ↑ Free Software Movement of India
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-25. Retrieved 2011-07-24.