അനിറ്റ എക്ബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെർസ്റ്റിൻ അനിറ്റ മരിയാനെ എക്ബെർഗ് (ജീവിതകാലം: 29 സെപ്റ്റംബർ 1931 – 11 ജനുവരി 2015) ഒരു സ്വീഡിഷ്-ഇറ്റാലിയൻ നടിയും മോഡലുമായിരുന്നു.  ഫെഡെറികൊ ഫെല്ലിനിയുടെ ചിത്രമായ “ലാ ഡോൾസെ വിറ്റ” (1960) യിലെ സിൽവിയ എന്ന കഥാപാത്രത്തിലൂടെയാണ് അനിറ്റ എക്ബർഗ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. ഇറ്റലിയിൽ താമസിച്ചുകൊണ്ടാണ് അവർ ജോലി ചെയ്തിരുന്നത്.  

ആദ്യകാലജീവിതം.[തിരുത്തുക]

ഗുസ്താവ് ഫ്രെഡറിക് എക്ബെർഗ്ഗിൻറെ മകളായി സ്വീഡനിലെ ഏറ്റവും തെക്കുള്ള പ്രോവിൻസായ സ്കെയിനിലെ മാൽമോ പട്ടണത്തിലാണ് 1931 സെപ്റ്റംബർ 29 ന് അനിറ്റ എക്ബർഗ് ജനിച്ചത്. എട്ടു മക്കളിൽ ആറാമത്തെയാളായിരുന്നു അനിറ്റ.

"https://ml.wikipedia.org/w/index.php?title=അനിറ്റ_എക്ബെർഗ്&oldid=2500464" എന്ന താളിൽനിന്ന് ശേഖരിച്ചത്