Jump to content

അനാപ്‌സിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനാപ്‌സിഡ
Temporal range: Carboniferous - സമീപസ്ഥം
അനാപ്സീഡ് തലയോട്
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Subclass: അനാപ്‌സിഡ
Williston, 1917
Orders

Captorhinida
Mesosauria
Procolophonomorpha
?Testudines (Turtles, tortoises & terrapins)

തലയോടിന്റെ ശംഖാസ്ഥി (temporal)[1] ഭാഗത്ത് കുഹര (vacuity)[2]ങ്ങളില്ലാത്ത ഇഴജന്തുക്കളുടെ ഉപവർഗമാണ് അനാപ്‌സീഡ. ഈ ഉപവർഗത്തിന്റെ രണ്ടു പ്രധാനവിഭാഗങ്ങളാണ് കിലോണിയയും (Chelonia)[3] കൊട്ടിലോസോറിയയും (Cotylosauria).[4] ഇന്നു കാണപ്പെടുന്ന ആമകൾ (കടലാമയും, കരയാമയും) കിലോണിയയിൽ ഉൾപ്പെടുന്നു. കൊട്ടിലോസോറിയ നാമാവശേഷമായ ഒരു വിഭാഗമാണ്. കാർബോണിഫെറസ് കല്പത്തിന്റെ അന്ത്യം മുതൽക്കുള്ള ഏറ്റവും പ്രാഥമികങ്ങളായ ഇഴജന്തുക്കളെല്ലാം കൊട്ടിലോസോറിയയിൽപ്പെടുന്നവയാണ്. ഇവയും ഇവയുടെ വളരെ അടുത്ത പിൻഗാമികളും പാലിയോസോയിക് കല്പത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക്കിന്റെ ആദ്യവും (പെർമിയൻ-ട്രയാസിക് കാലങ്ങളിൽ) സമൃദ്ധമായുണ്ടായിരുന്നു. ട്രയാസിക് (triassic) കാലഘട്ടം മുതലുള്ള പാറകളിലാണ് ആമകളുടെ ജിവാശ്മങ്ങൾ (fossils) കണ്ടുതുടങ്ങിയത്. അന്നുമുതൽ ഇന്നുവരെയും അവ ധാരാളമായി കാണപ്പെടുന്നുമുണ്ട്. അനാസ്പ്സിഡ്-ഇഴജന്തുക്കൾ മിക്കവയും ജലസാമീപ്യമുള്ള പ്രദേശങ്ങളിൽമാത്രം ജീവിച്ചിരുന്നവയാണ്. ആമകളിൽ ചിലതു മാത്രമാണ് ഇതിനൊരപവാദമായിരുന്നത്. അവയിൽ കൂടുതലും അർധജലജീവികളോ പൂർണജലജീവികളോ ആണ്.

ഇതുകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Temporal bone - Anatomy". Archived from the original on 2011-06-28. Retrieved 2011-07-04.
  2. vacuity
  3. World Chelonian Trust - Turtle and Tortoise Conservation and Care
  4. The Cotylosauria
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാപ്സിഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാപ്‌സിഡ&oldid=3622964" എന്ന താളിൽനിന്ന് ശേഖരിച്ചത്