അനസ്‌തേസിയ ഡിമിട്രോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനസ്‌തേസിയ ഡിമിട്രോവ

ബൾഗേറിയയുടെ ദേശീയ നവോത്ഥാന കാലത്തെ പ്രഥമ വനിതാ അധ്യപികയായിരുന്നു അനസ്‌തേസിയ ഡിമിട്രോവ ( ഇംഗ്ലീഷ്: Anastasia Dimitrova) 1840ൽ ബൾഗേറിയയിൽ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ സ്‌കൂൾ സ്ഥാപിച്ചു. ബൾഗേറിയയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും അനസ്‌തേസിയയുടെ സ്വദേശവുമായ പ്ലെവെനിലാണ് (Pleven) ഈ സ്‌കൂൾ ആരംഭിച്ചത്.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം[തിരുത്തുക]

1825 മെയ് 12ന് ബൾഗേറിയയിലെ പ്ലെവെൻ നഗരത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. ബൾഗേറിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ വ്‌റാറ്റ്‌സയിലെ ഒരു ക്രസ്റ്റ്യൻ പുരോഹിതന്റെ (ബിഷപ്പ്)വീട്ടിൽ വേലക്കാരിയായിരുന്നു അനസ്റ്റാസിയയുടെ മാതാവ്. ബിഷപ്പിന്റെ മാതാവിൽ നിന്നാണ് അവർ പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. 1836 മുതൽ 1839 വരെ മധ്യ ബൾഗേറിയയിലെ ഒരു പട്ടണമായ കലോഫറിലെ കന്യാസ്ത്രീ മഠത്തിൽ പഠനം തുടർന്നു. ഭൂമിശാസ്ത്രം, അങ്കഗണിതം, വ്യാകരണം, ചരിത്രം എന്നിവ പഠിച്ചു.

ഔദ്യോഗികജീവിതം[തിരുത്തുക]

1840 ഒക്ടോബറിൽ സ്വന്തം നഗരമായ പ്ലെവെനിൽ ഒരു സെക്കുലർ ഗേൾസ് സ്‌കൂൾ ആരംഭിച്ചു. 19ആം നൂറ്റാണ്ടിൽ ഏറ്റവും ജനകീയ വിദ്യാഭ്യാസ രീതിയായ മോണിറ്റോറിയൽ ( മ്യൂച്ചൽ ഇൻസ്ട്രക്ഷൻ - ബെൽ-ലാൻകാസ്റ്റർ രീതി) സമ്പ്രാദായത്തലായിരുന്നു പഠന രീതി. ബൾഗേറിയൻ, ഗ്രീക്ക് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1842 വരെ അവർ ഇവിടെ പ്രവർത്തിച്ചു. 1845 ഒാടെ പ്ലെവെൻ, ലോവെച്ച്, ട്രോയൻ, ടർനോവൊ, വ്രാസ്റ്റ തുടങ്ങിയ നഗരങ്ങളിൽ നി്ന്നുള്ള വിദ്യാർഥിനകിൾ ഈ സ്‌കളിൽ പഠനത്തിനായി എത്തിയിരുന്നു. 1852ൽ വിവാഹത്തെ തുടർന്ന് ഡിമിട്രോവ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നി്ന്ന് വിട്ടുനിന്നു. പക്ഷേ സ്വകാര്യ അധ്യാപികയായി സേവനം തുടർന്നു.

അവസാനകാല ജീവിതം[തിരുത്തുക]

അവസാന കാലത്ത് അന്ന എന്ന പേരിൽ കന്യാസ്ത്രീയായി മാറി. 1894ൽ ജെറുസലേം സന്ദർശിച്ചു. വിശുദ്ധ നഗരം സന്ദർശിച്ചു ഏറെ വൈകാതെ മരണപ്പെട്ടു.

അവലംബം[തിരുത്തുക]

  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=അനസ്‌തേസിയ_ഡിമിട്രോവ&oldid=2547388" എന്ന താളിൽനിന്ന് ശേഖരിച്ചത്