അനകയോണ
അനകയോണ | |
---|---|
അനകയോണ | |
ജീവിതപങ്കാളി | Caonabo |
തൊഴിൽ | Cacica |
അനകയോണ (1474-1503)16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടെയിനോ ജനതയുടെ ചീഫ് (കാസികോ) ആയിരുന്നു. (ഇന്നത്തെ ഹൈതിയും ഡൊമനിക്കൻ റിപ്പബ്ലിക്കും) ചീഫുകളുടെ കുടുംബത്തിലാണ് അനകയോണ ജനിച്ചത്. ടെയിനോ ഭാഷയിൽ അനകയോണ എന്നാൽ സ്വർണ്ണ പുഷ്പം എന്നാണർത്ഥം. അന എന്നാൽ പുഷ്പം എന്നും കയോണ എന്നാൽ സ്വർണ്ണം എന്നും ആണ് ടെയിനോ ജനതകൾ അർത്ഥമാക്കിയിരുന്നത്. ജരഗുവയിലെ ചീഫ് ആയിരുന്ന ബൊഹെക്കിയോയുടെ സഹോദരിയായിരുന്നു അനകയോണ. തൊട്ടടുത്ത മഗുവാന പ്രദേശത്തെ ചീഫായ കയൊനാബൊ ആയിരുന്നു അവളുടെ ഭർത്താവ്. കിസ്കേയ ദ്വീപിലെ അഞ്ച് വലിയ കാസിക്വാകളിൽ രണ്ടെണ്ണം അവളുടെ ഭർത്താവും സഹോദരനും ചേർന്നാണ് ഭരിച്ചിരുന്നത്. 1492-ൽ സ്പാനിഷുകാർ താമസമായതിനുശേഷം ഈ പ്രദേശം ഹിസ്പാനിയോല എന്നാണ് അറിയപ്പെടുന്നത്. സറാഗുവ, മാഗുവാന ഹിഗ്വേ, മാഗുവാ , മാരിയേൻ എന്നീ അഞ്ച് രാജ്യങ്ങൾ ആയിരുന്നു ഹിസ്പാനിയോലയിൽ ഉണ്ടായിരുന്നത്.
അനകയോണ ബാലെകൾ ചിട്ടപ്പെടുത്തുകയും അവയ്ക്കുവേണ്ട പദ്യങ്ങൾ രചിക്കുകയും ചെയ്തിരുന്നു. ഇത് ടെയിനോ ഭാഷയിൽ അരിയോട്ട്സ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ജീവിതരേഖ
[തിരുത്തുക]1474-ൽ അനകയോണയുടെ സഹോദരൻ ചീഫ് ആയ ജറാഗ്വായിലെ (ഇന്നത്തെ ഹെയ്തിയിലെ ലിയോഗാനെ) യഗുവാനയിലാണ് അവൾ ജനിച്ചത്. 1496-ൽ ക്രിസ്റ്റഫർ കൊളംബസിന്റെ സന്ദർശനകാലത്ത് അനകയോണയും അവളുടെ സഹോദരൻ ബൊഹെക്കിയോയും കൊളംബസിനെ ഒരുപോലെ എതിർത്തു. ആ സംഭവത്തെക്കുറിച്ച് ബർട്ടലോം ദെ ലസ് കസസ്നെക്കുറിച്ച് ഹിസ്റ്റോറിയ ദെ ലസ് ഇൻഡികയിൽ വിവരിക്കുന്നുണ്ട്. കൊളംബസ് എതിർപ്പിനെ വിജയിക്കുകയും തദ്ദേശവാസികളിൽ നിന്ന് പരുത്തിയും ആഹാരവും വിലകൊടുത്തു വാങ്ങുകയും സ്പാനിഷ് ആജ്ഞകൾ അവർ അനുസരിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
മരണം
[തിരുത്തുക]സഹോദരന്റെ മരണശേഷം അനക്കോവ സാറാഗുവയിലെ രാജ്ഞിയായി. വടക്കൻ ഹെയ്തിയിലെ കൊളംബസിന്റെ ആദ്യ വാസസ്ഥലമായ ലാ നാവിദാദിനെ ആക്രമിക്കാൻ നേതൃത്വം നൽകിയതായി സംശയിക്കുന്ന അവളുടെ ഭർത്താവ് കനോബോയെ അലോൺസോ ഡി ഒജേഡ പിടികൂടി സ്പെയിനിലേക്ക് കൊണ്ടുപോയി, പക്ഷേ യാത്രയ്ക്കിടെ കപ്പൽ അപകടത്തിൽ അയാൾ കൊല്ലപ്പെട്ടു. കൊളോണിയലിസ്റ്റുകൾ മോശമായി പെരുമാറിയ താനോകൾ കലാപം നടത്തുകയും അവർക്കെതിരെ ഒരു നീണ്ട യുദ്ധം നടത്തുകയും ചെയ്തു. സ്പാനിഷുകാരോട് സൗഹൃദമുള്ള അനാക്കോണയുടെ ബഹുമാനാർത്ഥം എട്ട് പ്രാദേശിക മേധാവികൾ സംഘടിപ്പിച്ച ഉത്സവത്തിനിടെ, സ്പാനിഷ് ഗവർണർ നിക്കോളാസ് ഡി ഒവാണ്ടോ ഫെസ്റ്റിവൽ ഹൗസിന് തീയിടാൻ ഉത്തരവിട്ടു. അവൻ അനക്കോവാനയെയും അവളുടെ താനൊ പ്രഭുക്കന്മാരെയും അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന നടത്തിയതിന് എല്ലാവരെയും വധിക്കുകയും ചെയ്തു. മറ്റുള്ളവരെ വെടിവെച്ചുകൊണ്ടിരിക്കുമ്പോൾ, അനക്കോണ തൂങ്ങിമരിച്ചു. അവൾക്ക് 39 വയസ്സായിരുന്നു.
അവലംബം
[തിരുത്തുക]- Bartolomé de las Casas: A Short Account of the Destruction of the Indies.
- Peter Martyr d'Anghiera: De Orbe Novo.
- Samuel M. Wilson: Hispaniola - Caribbean Chiefdoms in the Age of Columbus. The University of Alabama Press, 1990. ISBN 0-8173-0462-2.
Attribution
- This article incorporates text from a publication now in the public domain: Wilson, J. G.; Fiske, J., eds. (1891). Appletons' Cyclopædia of American Biography. New York: D. Appleton.
{{cite encyclopedia}}
: Missing or empty|title=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Louverture Project: Anacaona
- Songs (salsa) about Anacaona (Cheo Feliciano and the Fania All Stars): Anacaona Archived 2014-02-28 at the Wayback Machine.
- anacaona the golden flower book