ഉള്ളടക്കത്തിലേക്ക് പോവുക

അതുൽ നറുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതുൽ നറുകര
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംമലപ്പുറം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം2009 - present

മലയാള സിനിമ പിന്നണി ഗാനരംഗത്തും, ഇൻഡിപെൻഡന്റ് മ്യൂസിക് മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. മമ്മൂട്ടിയുടെ പുഴു എന്ന സിനിമയിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തുകയും[1] തുടർന്ന് ലോകമലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത കടുവ എന്ന ചിത്രത്തിലെ പാലാപ്പള്ളി തിരുപ്പള്ളി[2] [3][4]എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരൻ. മലയാളികൾ ഏറ്റവും കൂടുതൽ കേട്ട മലയാള ഗാനങ്ങളുടെ കണക്കുകളിൽ പാലാപ്പള്ളി എന്നും മുൻപന്തിയിലാണ്. മാത്രമല്ല, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ലിറ്റിൽ ഹാർട്സ്, കുമാരി, കന്താര, നരിവേട്ട തുടങ്ങി 16-ഓളം മലയാള ചിത്രങ്ങളിൽ അതുലിന് ശബ്ദം നൽകാൻ സാധിച്ചു. അഞ്ചോളം മലയാളചിത്രങ്ങളിൽ പാട്ടുകൾ രചിച്ച് മലയാള സിനിമ പിന്നണിഗാന രചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് അതുൽ. സ്വന്തമായി രൂപകൽപ്പന ചെയ്ത സോൾ ഓഫ് ഫോക്ക്, ഫ്ലോക്- ഗ്രാഫർ ലൈവ് എന്നീ മ്യൂസിക് ബാന്റുകളിലൂടെ ലോകമെമ്പാടുമുള്ള 25-ഓളം രാജ്യങ്ങളിലൂടെ മ്യൂസിക് പ്രോഗ്രാം അവതരിപ്പിക്കുവാൻ അതുലിന് സാധിച്ചു. മാത്രമല്ല, കേരള സംസ്ഥാന സർക്കാറിൻ്റെ പുരസ്കാരമായുള്ള folkloreഅക്കാദമി അവാർഡ്, യുവപ്രതിഭാ പുരസ്കാരം തുടങ്ങി ഒൻപതോളം പുരസ്കാരങ്ങളും ഫെലോഷിപ്പുകളും നേടുവാൻ ഈ പ്രായത്തിനിടക്ക് അതുലിന് കഴിയുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ MA എം.എ. ഫോക്ക്ലോർ പൂർത്തീകരിച്ച അതുൽ നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു പി.എച്ച്.ഡി. ഗവേഷക വിദ്യാർത്ഥികൂടിയാണ്.

ജീവിത രേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തായി നറുകര എന്ന ചെറുഗ്രാമത്തിൽ പുത്തൻ കളത്തിൽ വേലായുധൻ, ശ്രീജ എന്നിവരുടെ മകനായി ഡിസംബർ ഇരുപതിന് 1996 ന് ജനിച്ചു.

ഹയർസെക്കന്ററി പഠന കാലത്ത് 2012 ൽ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ നാടൻപാട്ടിൽ B grade ഉം , 2013 ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് മഞ്ചേരി എൻഎസ്എസ്  കോളേജിനുവേണ്ടി തുടർച്ചയായി മൂന്ന് തവണ C ZONE, INTERZONE FESTIVAL, മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിതീകരിച്ച് രണ്ട് തവണ നാടൻപാട്ടിന് വേണ്ടി  SOTHONE മത്സരത്തിലും ദേശീയ മത്സരത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാടൻപാട്ടിനോടുള്ള അമിതമായ താത്പര്യം കാരണം post graduation "MA Folklore" എടുത്തു. Department of Folklore ൽ ഒട്ടനവധി പരുപാടികളിൽ പങ്കെടുത്ത് തന്റെ സാനിധ്യമറിയിച്ചു. 2018 - 2019 വർഷത്തെ കാലിക്കറ്റ് യൂണിറ്ററേറ്റി DSU ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

സാംസ്കാരിക വകുപ്പിന്റെ യുവനാടൻ പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പ് അർഹനാണ്. കടിയണക്കം മരത്താള മഹോത്സവത്തിൽ പങ്കെടുത്ത് "world record " ൽ തന്റെ സാനിധ്യമറിയിച്ചു. 2019 വർഷത്തെ School of Folklore Studies  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോറിന് ഒന്നാം റാങ്കും കരസ്തമാക്കി.[5] കേരളസർക്കാർ നൽകുന്ന ഫോക്ക്ലോർ അക്കാദമി അവാർഡ് യുവപ്രതിഭാ പുരസ്കാരം 2022 അർഹനാണ്.

പുരസ്കാരങ്ങൾ/അഗീകാരങ്ങൾ

[തിരുത്തുക]

1. 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്.[5]

2. 2020 വർഷത്തെ കലാഭവൻ മണി ഓടപ്പഴം പുരസ്കാരം

3. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി യുവ നാടൻപാട്ട് കലാകാരൻ ഉള്ള ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

4. ബെസ്റ്റ് ഇന്ത്യ വേൾഡ് റെക്കോർഡ് ( മരത്തോട് മഹോത്സവം )

5. Big screen Award 2023 - New sensational singer

6. നാട്ടുസംസ്കൃതി പുരസ്കാരം 2023

7. Rotary club Folk music Icon award 2023

8. കേരള സർക്കാർ, ഫോക്ക്ലോർ അക്കാദമി അവാർഡ് യുവപ്രതിഭാ പുരസ്കാരം 2022

സിനിമകൾ

[തിരുത്തുക]
  1. പുഴു 2022 - കൊമ്പെടുത്തൊരു വമ്പ്കാണിച്ച് [6]
  2. കടുവ 2022 - പാലാപള്ളി തിരുപ്പള്ളി [7]
  3. കുമാരി 2022 - പട്ടുടുത്തു വന്നത്തും [8]
  4. കാന്താര 2022 - ലെ ലെ ലെ
  5. നന്നായികൂടെ - നാലാപക്കം[9]
  6. കുറക്കൻ - ഈശ്വരൻ ലഞ്ചിന്[10]
  7. കടകൻ - തോട്ടിങ്ങനെ കുറത്തിമാര
  8. ലിറ്റിൽ ഹാർട്സ് 2024 - ആന്നേ
  9. മനോരതങ്ങൾ 2024 - കരതല്ലും തിരയിൽ
  10. മനോരതങ്ങൾ 2024 - പൊയ്മുഖം
  11. മനോരതങ്ങൾ 2024 - മച്ചിന്റെ മോളെ
  12. നരിവേട്ട 2025 - ആട് പൊൻമയിലെ
  13. തെളിവ് സഹിതം 2025 - കേക്ക് കേക്ക്

അവലംബം

[തിരുത്തുക]
  1. "'പുഴു'വിലെ പാട്ടിലൂടെ അതുലിന്റെ ശബ്ദം നറുകരയിൽനിന്ന് നാടാകെ". Retrieved 2026-08-02.
  2. Fb; Tw; Linkdin; Whatsapp; Us, GNFollow. "പഴയ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല: 'പാലാപ്പള്ളി' പാട്ടുകാരന് പറയാനുള്ളത്". Retrieved 2026-08-02.
  3. "Deshabhimani: Latest Malayalam News | മലയാളം വാർത്തകൾ | Kerala News | Recent Malayalam News | ദേശാഭിമാനി News" (in ഇംഗ്ലീഷ്). Retrieved 2026-08-02.
  4. anjay (2022-07-24). "'പാലാ പള്ളി' ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ, യൂട്യൂബിനെ ഇളക്കിമറിച്ച് 'കടുവ'യുടെ ഗർജനം" (in ഇംഗ്ലീഷ്). Retrieved 2026-08-02.
  5. 1 2 "ഫോക്‌ലോർ അക്കാദമി അവാർഡ്‌ അതുൽ നറുകരയ്ക്ക്‌". Archived from the original on 2022-11-22. Retrieved 2022-06-06.
  6. "'പുഴു'വിലെ പാട്ടിലൂടെ അതുലിന്റെ ശബ്ദം നറുകരയിൽനിന്ന് നാടാകെ". Retrieved 2022-11-10.
  7. "Atul Narukara behind 'Pala Palli' song from Prithviraj starrer 'Kaduva'" (in ഇംഗ്ലീഷ്). Retrieved 2022-11-10.
  8. "Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി". 2022-11-04. Retrieved 2022-11-10.
  9. "Nannayikoode | Song - Naalapakkam (Lyrical) | Malayalam Video Songs - Times of India" (in ഇംഗ്ലീഷ്). Retrieved 2024-02-11.
  10. "പാവത്താൻ കുറുക്കൻ; അതുൽ നറുകരയുടെ ശബ്ദത്തിൽ കുറുക്കനിലെ ആദ്യ ഗാനം" (in ഇംഗ്ലീഷ്). 2023-07-22. Retrieved 2024-02-11.

സ്വതന്ത്ര സംഗീതം

[തിരുത്തുക]
  1. പൊലിക പൊലിക - 2023
  2. തെക്കു തെക്കെ - 2024
  3. സമരഭൂമി - 2022
  4. ⁠⁠മറുത - 2024
  5. ⁠⁠ഇതിലുമേറെ - 2021
  6. തിന്താരേ - 2024
  7. ⁠⁠കുംബ - 2024
  8. സമരം - 2024
  9. ⁠⁠ഇടനെഞ്ചിൽ SFI - 2025
  10. ⁠⁠ആരാണ്ട - 2026
  11. കൂളികെട്ട് - 2024
  12. ⁠⁠കാലധ്വനി - 2025
  13. ⁠⁠മഴ - 2023
  14. ⁠⁠തുടരണം ഈ യാത്ര - 2026
  15. കാലം - 2025 ⁠⁠⁠⁠⁠
"https://ml.wikipedia.org/w/index.php?title=അതുൽ_നറുകര&oldid=4658187" എന്ന താളിൽനിന്ന് ശേഖരിച്ചത്