അതുൽ ചിറ്റ്നിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതുൽ ചിറ്റ്നിസ്
ജനനം(1962-02-20)ഫെബ്രുവരി 20, 1962
മരണം3 ജൂൺ 2013(2013-06-03) (പ്രായം 51)
ദേശീയതഇന്ത്യ
തൊഴിൽTechnology Mentor, Writer, Public Speaker
അറിയപ്പെടുന്നത്FOSS.IN, FOSS & mobile computing
ജീവിതപങ്കാളി(കൾ)Shubha
കുട്ടികൾGeetanjali
വെബ്സൈറ്റ്atulchitnis.net

സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ ശ്രദ്ധേയനായ സാങ്കേതിക വിദഗ്ദ്ധനായിരുന്നു അതുൽ ചിറ്റ്നിസ് (ജ. ഫെബ്രുവരി 20, 1962 - മ. ജൂൺ 3, 2013). ജർമ്മനിയിൽ ജനിച്ച ഇന്ത്യക്കാരാനായ ഇദ്ദേഹം ഇന്ത്യയിലെ ആദ്യകാല ലിനക്സ് ഉപയോക്തൃ കൂട്ടായ്മയായ 'ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ' (FOSS.IN) സ്ഥാപകനായിരുന്നു. 'ലിനക്സ് ബാംഗ്ലൂർ' എന്ന പേരിൽ ആരംഭിച്ച ഈ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായി വളർന്നു. ഇന്ത്യയെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ എത്തിച്ചത് ഇദ്ദേഹമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. [1].

കർമ്മ മേഖല[തിരുത്തുക]

1989 -ൽ ചിറ്റ്നിസ്, തന്റെ ഡാറ്റാ വിനിമയ സോഫ്റ്റ്‌വെയറിന്റെ വികസനത്തിന്റെ ഭാഗമായി സിക്സ് (CiX) എന്ന ഒരു ബുള്ളറ്റിൻ ബോർഡ് സംവിധാനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓൺലൈൻ സർവ്വീസായി വിശേഷിപ്പിക്കപ്പെടുന്ന ഇത് അദ്ദേഹത്തിന്റെ സൈബർ നെറ്റ് (CyberNet) എന്ന ഉത്പന്നത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചത്. അനവധി നവാഗതർ ഈ സംവിധാനം വഴിയാണ് ഓൺലൈൻ വിവരവിനിമയം, സാമൂഹ്യ കൂട്ടായ്മകളുടെ രൂപീകരണം തുടങ്ങിയ മേഖലകളിൽ പിച്ചവെച്ചത് [2] [3]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഹി പുട് ഇന്ത്യ ഓൺ ഓപ്പൺ സോഫ്റ്റ്‌വെയർ മാപ്പ്
  2. ദി ബി.ബി.എസ് ഡോക്യുമെന്ററി ലൈബ്രറി
  3. റീഡിഫ് ഗൈഡ് റ്റു ദി നെറ്റ്:ഫീച്ചേഴ്സ്:ദി വേ വി വെയർ
"https://ml.wikipedia.org/w/index.php?title=അതുൽ_ചിറ്റ്നിസ്&oldid=2319898" എന്ന താളിൽനിന്ന് ശേഖരിച്ചത്