Jump to content

അതിശീതളജലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

0oC-ൽ താണ ഊഷ്മാവിലും ദ്രവമായി വർത്തിക്കുന്ന ജലമാണ് അതിശീതളജലം. അന്തരീക്ഷത്തിൽ സംഘനനം (condensation)[1] ത്വരിതപ്പെടുന്നതിലും, മേഘരൂപവത്കരണത്തിലും അതിശീതളജലം സ്വാധീനത ചെലുത്തുന്നു. അതിശീതളത്വം ഒരു മിതസ്ഥായി (meta-stable)[2] അവസ്ഥയായതിനാൽ ഖനീഭവിക്കുന്നതിനുള്ള പ്രവണത സാമാന്യമായി പ്രകടമാകാം. ഹിമപാളിയുമായോ, ഹിമകണങ്ങളുമായോ സമ്പർക്കമുണ്ടായാൽ ഉടനേ ഉറയുന്നു. അന്തരീക്ഷത്തിലെ ജലം മൊത്തം ഖനീഭവിക്കുവാൻ ഊഷ്മാവ് -40oC-ൽ എത്തേണ്ടിവരും. ഈ ഉഷ്മാവിനെ സ്കേഫർസ്ഥിരാങ്കം' (Schaefer point) [3] എന്നു പറയുന്നു. ഒന്നു മുതൽ 100 വരെ മൈക്രോൺ വ്യാസാർദ്ധമുള്ള ജലകണങ്ങൾ ഖനീഭവിക്കുന്നത് -36oC-നും -41oC-നും ഇടയ്ക്കായിരിക്കും. അതിശീതളജലം പലപ്പോഴും ഫ്രീസിങ് പോയിന്റ് ഡിപ്രഷനുമായി ആശയക്കുഴപ്പമുണ്ടാകാറുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിശീതള ജലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിശീതളജലം&oldid=3143190" എന്ന താളിൽനിന്ന് ശേഖരിച്ചത്