അഡ ലവ്‌ലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി)
അഡ ലവ്‌ലേസ്
ജനനം 1815 ഡിസംബർ 10(1815-12-10)
Piccadilly Terrace, London, England
മരണം 1852 നവംബർ 27(1852-11-27) (പ്രായം 36)
6 Great Cumberland Place, Marylebone, London, England

പ്രശസ്ത കവി ലോർഡ് ബൈറന്റെ പുത്രിയായി 1815 ഡിസംബർ 10-നു ജനിച്ച അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) എന്ന ലേഡി അഡ (ജനനം:1815 മരണം:1851 ) കമ്പ്യൂട്ടറിൻറെ പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള വനിതയാണ്. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന്‌ പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്‌. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്.

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=അഡ_ലവ്‌ലേസ്&oldid=1711818" എന്ന താളിൽനിന്നു ശേഖരിച്ചത്