അഡമാവാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡമാവാ
Region
രാജ്യം Cameroon
Departments Djérem, Faro-et-Déo, Mayo-Banyo, Mbéré, Vina
Capital Ngaoundéré
Area 63,691 km2 (24,591 sq mi)
Population 4,95,185 (1987)
Density 8/km2 (21/sq mi) (8th)
Governor Joseph Noutsa
അഡമാവാ ഉൾപ്പെട്ട കാമറൂൺ

ആഫ്രിക്കയിലെ നൈജീരിയ, കാമറൂൺ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ് അഡമാവാ. മുൻപ് ഫുലാനി അമീറൻമാരുടെ ഭരണത്തിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു ഇത്. ഉഷ്ണമേഖലയിൽ ഉത്തര അക്ഷാംശം 6oക്കും 11oക്കും, പൂർവരേഖാംശം 11oക്കും 15oക്കും ഇടയ്ക്കായിട്ടാണ് ഇതിന്റെ സ്ഥിതി.

19-ആം ശതകത്തിന്റെ തുടക്കത്തിൽ ഫുലാനി അമീറായ അഡാമ ഈ പ്രദേശം ആക്രമിച്ച് കറുത്ത വർഗക്കാരെ കീഴടക്കി; യോളാ തലസ്ഥാനമാക്കി ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു. 1903-ൽ ബ്രിട്ടീഷുകാർ പടിഞ്ഞാറൻ ഭാഗങ്ങൾ കൈവശപ്പെടുത്തി നൈജീരിയായോടു ചേർത്തു. കിഴക്കൻ ഭാഗം കാമെറൂണിലും ലയിച്ചു. കാമെറൂണിലെ അഡമാവാ (Adamaoua) പ്രവിശ്യയുടെ വിസ്തീർണം 63691 ചതുരസ്ത്രകിലോമീറ്റർ ആണ്; നൈജീരിയൻ സംസ്ഥാനമായ അഡമാവ(Adamawa)യുടേത് 36917 ച.കി.മീ.ഉം.

നൈജീരിയൻഭാഗം സമതലവും കൃഷിപ്രധാനവുമാണ്. കറുത്ത വംശജരാണ് കൃഷിക്കാർ. ഫുലാനികൾ കാലിവളർത്തലാണ് തൊഴിലാക്കിയിട്ടുള്ളത്. ചോളം, ചെറുധാന്യങ്ങൾ, പരുത്തി ഇവ സമൃദ്ധമായി ഉത്പാദിപ്പിക്കപ്പെടുന്നു. തുകലും നിലക്കടലയും രണ്ടു പ്രധാന കയറ്റുമതിസാധനങ്ങളാണ്. ഭൂരിപക്ഷം ജനങ്ങളും ഇസ്ലാംമതക്കാരാണ്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡമാവാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡമാവാ&oldid=3622774" എന്ന താളിൽനിന്ന് ശേഖരിച്ചത്