അജൂബ്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ നടനും ഗായകനും തിരക്കഥ കൃത്തും സംവിധായകനും ആണ് അജൂബ്ഷ . കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന മലയാളം മൂവിയിലൂടെ ആണ് അരങ്ങേറ്റം.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് അജൂബ്ഷ ജനിച്ചത്. സ്കൂൾ പഠന കാലം തൊട്ടുതന്നെ അഭിനയരംഗത്തുണ്ടായിരുന്നു. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എം ഇ എസ് കോളേജ് എരുമേലിയിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

സിനിമ ഫീൽഡിൽ എത്തുന്നതിനു മുൻപ് ഇദ്ദേഹം മാർക്കറ്റിംഗ് ഫീൽഡിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് . കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിട്ട് ആളാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചു. ഭ്രമണത്തിലെ ജിഷിൻ എന്ന കഥ പാത്രം ശ്രദ്ധേയമായിരുന്നു. തുടർന്ന് ഫ്ളവർസ് ചാനലിൽ മഞ്ഞൾ പ്രസാദം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ തൂവൽസ്പർശം എന്ന സീരിയലിൽ നായകൻ ആയിട്ട് അഭിനയിച്ചു കൊണ്ടിരിക്കുന്നു.[1][2][3][4]

സിനിമകൾ / സീരീസ്[തിരുത്തുക]

വർഷം സിനിമ കഥാപാത്രം സ്വഭാവം ഭാഷ
2016 കട്ടപ്പനയിലെ ഋതിക് റോഷൻ പൂവാലൻ കോമഡി മലയാളം
2016 മഞ്ഞൾ പ്രസാദം സുന്ദർ കോമഡി മലയാളം
2018 ഭ്രമണം ജിഷിൻ വില്ലൻ മലയാളം
2019 ചാക്കോയും മേരിയും സണ്ണി വില്ലൻ മലയാളം
2021 തൂവൽസ്പർശം അരുൺ നായകൻ മലയാളം
2022 ആദ്യ രാത്രി   നായകൻ നായകൻ മലയാളം

അവലംബം[തിരുത്തുക]

  1. ടൈംസ് ഓഫ് ഇൻഡ്യയിലെ ലേഖനം
  2. ലേഖനം
  3. ടൈംസ് ഓഫ് ഇൻഡ്യയിലെ ലേഖനം
  4. ഓഫ് ഇൻഡ്യയിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=അജൂബ്ഷ&oldid=3727727" എന്ന താളിൽനിന്ന് ശേഖരിച്ചത്