അജികുമാർ പാറയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ ഗവേഷകനാണ് അജികുമാർ പാറയിൽ.എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാണ് സ്വദേശം.

കാൻസർ രോഗത്തിന് ചികിൽസിക്കാൻ ഉപയോഗിക്കുന്ന ചെലവേറിയ മരുന്ന് ചെലവ് കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിച്ച് ഇദ്ദേഹം ശ്രദ്ധേയനായി. കാൻസർ രംഗത്ത് ഉപയോഗിക്കുന്ന ചെലവേറിയ മരുന്നായ ടാക്‌സോളിനെ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിച്ചാണ് അജികുമാർ ഈ നേട്ടത്തിനു് അർഹനായത്[1]. അണ്ഡായശയാർബുദത്തിനും സ്തനാർബുദത്തിനും വ്യാപകമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ടാക്‌സോൾ. യൂറോപ്പിൽ ചില പ്രദേശങ്ങളിൽ മാത്രം കാണുന്ന പെസഫിക് യു എന്ന മരത്തിൽ നിന്നുത്പാദിപ്പിക്കുന്ന ടാക്‌സിഡീൻ എന്ന രാസവസ്തുവാണ് ഈ മരുന്നിന്റെ പ്രധാന കാതൽ‍.ജനിതക എൻജിനീയറിങ് വഴി ടാക്‌സിഡീൻ ഉത്പാദിപ്പിക്കാൻ മനുഷ്യന്റെ ദഹനേന്ദ്രിയങ്ങളിലും മറ്റും കണ്ടുവരുന്ന ഇ കോളി എന്ന സൂക്ഷ്മാണുവിനെ സജ്ജീകരിച്ചു. ഇനി ഇതിനേ തുടർന്ന് ജനിതക ലബോറട്ടറികളിൽ നിന്നും പുറത്തുവരുന്ന ചെലവുകുറഞ്ഞ ടാക്‌സിഡീൻ 'ടാക്ലോൾ' എന്ന മരുന്നാക്കി മാറ്റിയാൽ മാത്രം മതി. [2]

വിദ്യാഭ്യാസം[തിരുത്തുക]

മൂവാറ്റുപുഴ നിർമ്മല കോളേജിലും എറണാകുളം സെൻറ് ആൽബർട്‌സിലുമായിരുന്നു കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പെപ്‌റ്റൈഡ് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശേഷം അജികുമാർ സിംഗപ്പൂരിലെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ടിന്റെ അലയൻസ് പ്രോഗ്രാമിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി. മെറ്റാബൊളിക് എൻജിനീയറിങ്ങിലും സിന്തറ്റിക് ബയോളജിയിലും കെമിക്കൽ ബയോളജിയിലും പ്രാവീണ്യം നേടിയ അജികുമാർ ഇപ്പോൾ എം.ഐ.ടി.യിലെ കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജികുമാർ_പാറയിൽ&oldid=2279813" എന്ന താളിൽനിന്ന് ശേഖരിച്ചത്