അജാക്സ് (നാടകം)
Ajax | |
---|---|
രചന | Sophocles |
Chorus | Sailors from Salamis |
Characters | Athena Odysseus Ajax Tecmessa Messenger Teucer Menelaus Agamemnon |
Mute | Attendants Servants Soldiers Eurysaces |
സ്ഥലം | Athens |
മൂലഭാഷ | Ancient Greek |
Genre | Tragedy |
സോഫോക്ളീസിന്റെ 'അജാക്സ്, ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ എഴുതിയ ഒരു ഗ്രീക്ക് ദുരന്ത നാടകമാണ് . സോഫോക്ളീസിന്റെ നിലനില്ക്കുന്ന ഏഴ് ദുരന്ത നാടകങ്ങളിൽ ആദ്യത്തേത് അജാക്സ് ആയിരിക്കാം, എന്ന് അനുമാനം ഉണ്ട്. അദ്ദേഹത്തിന്റെ ആന്റിഗൺ ഇതേ കാലഘട്ടത്തിൽ തന്നെരചിച്ചതാണെന്ന് കരുതപ്പെടുന്നു. ഇത് ക്രി.മു. 442 അല്ലെങ്കിൽ 441 ൽ സോഫോക്ളീസിന് 55 വയസ്സുള്ളപ്പോൾ എഴുതിയതാണ്. [1] ഇലിയാഡിന്റെ സംഭവങ്ങൾക്ക് ശേഷം ട്രോജൻ യുദ്ധം അവസാനിക്കുന്നതിന് മുമ്പുള്ള യോദ്ധാവായ അജാക്സിന്റെ ദുരന്ത പരിണതിയെ ഈ നാടകം ചിത്രീകരിക്കുന്നു.
പ്ലോട്ട്
[തിരുത്തുക]മഹാനായ യോദ്ധാവ് അക്കില്ലസ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ ഏറ്റവും വലിയ ഗ്രീക്ക് യോദ്ധാവായി കണക്കാക്കപ്പെടുന്ന മനുഷ്യനെന്ന നിലയിൽ, തനിക്ക് അക്കില്ലസിന്റെ കവചങ്ങളും ആയുധങ്ങളും നൽകണമെന്ന് അജാക്‌സിന് ആവശ്യപ്പെടുന്നു. എന്നാൽ രണ്ട് രാജാക്കന്മാരായ അഗമെമ്നോണും മെനെലസും ഒഡീഷ്യസിന് ആണ് ആ ആയുധങ്ങൾ നൽകിയത്. അജാക്സ് ഇതിനെക്കുറിച്ച് പ്രകോപിതനായി അവരെ കൊല്ലാൻ തീരുമാനിക്കുന്നു. എന്നാൽ അഥീന ദേവി, കന്നുകാലികളും ഇടയൻമാരും ഉൾക്കൊള്ളുന്ന ഗ്രീക്ക് സൈന്യത്തിന്റെ കൊള്ളയടിക്കാൻ അജാക്സിനെ പ്രേരിപ്പിച്ചു. വഞ്ചന മനസ്സിലായ അജാക്സ്, താൻ ചെയ്തതെന്താണെന്ന് മനസ്സിലാക്കി പെട്ടെന്ന് ലജ്ജയാൽ ബോധംകെട്ടു, . അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. തന്റെ വെപ്പാട്ടിയായ ടെക്മെസ്സ, തന്നെയും അവരുടെ കുട്ടിയായ യൂറിസേസിനെയും സുരക്ഷിതരായി വിടണമെന്ന് അഭ്യർത്ഥിക്കുന്നു. അജാക്സ് തന്റെ മകന് തന്റെ പരിച നൽകി മകനോട്, താൻ സ്വയം ശുദ്ധീകരിക്കാനും ഹെക്ടർ നൽകിയ വാൾ കുഴിച്ചിടാനും പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നു. ഈ സമയം അജാക്‌സിന്റെ സഹോദരനായ ട്യൂസർ വരുന്നു. അജാക്സിനെ കൂടാരം വിടാൻ വൈകുന്നേരം വരെ അനുവദിക്കരുതെന്നും അല്ലെങ്കിൽ അവൻ മരിക്കുമെന്നും ട്യൂസർ പ്രവാചകൻ കൽക്കസിൽ നിന്ന് മനസ്സിലാക്കിയിരുന്നു. ടെക്മെസ്സയും പട്ടാളക്കാരും അജാക്സിനെ കണ്ടെത്താൻ ശ്രമിക്കുന്നു, പക്ഷേ അവർ വളരെ വൈകി. അജാക്സ് അപ്പോഴേക്കും ഹെക്ടർ നൽകിയ വാൾ കുഴിച്ചിടുകയും മരണത്തിനു തയ്യാറാവുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, അട്രാക്സിന്റെ മക്കളോടും (മെനെലൂസ്, അഗമെമ്നോൺ) മുഴുവൻ ഗ്രീക്ക് സൈന്യത്തോടും പ്രതികാരം ചെയ്യണമെന്ന് അജാക്സ് സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അജാക്‌സിന്റെ ശരീരം ആദ്യമായി കണ്ടെത്തിയത് ടെക്മെസ്സയാണ്. തുടർന്ന് ട്യൂസർ അജാക്‌സിന്റെ മകനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്താനായി തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിക്കുന്നു. ആ സമയം മെനെലോസ് അവിടെ വന്ന് അജാക്സിന്റെ ശരീരം അനക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.
അജാക്‌സിന്റെ ശവശരീരം എന്തുചെയ്യണം എന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നാടകത്തിന്റെ അവസാന ഭാഗത്തിൽ നടക്കുന്നത്. രണ്ട് രാജാക്കന്മാരായ അഗമെമ്നോണും മെനെലാസും തോട്ടിപ്പണിക്കാരെ മൃതദേഹം നശിപ്പിക്കാൻ നിയോഗിക്കുന്നു. അതേസമയം അജാക്‌സിന്റെ അർദ്ധസഹോദരൻ ട്യൂസർ അത് അടക്കം ചെയ്യണമെന്ന് വാദിക്കുന്നു . ഒഡീഷ്യസ് വന്ന് അഗമെമ്നോണിനോടും മെനെലൂസിനോടും സംസാരിച്ച് അജാക്സിന് ശരിയായ ശവസംസ്കാരം അനുവദിച്ചു. ഒരാളുടെ ശത്രുക്കൾ പോലും മരണത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് ഒഡീഷ്യസ് ധരിപ്പിക്കുന്നു. ട്യൂസർ തന്റെ സഹോദരന്റെ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.
അജാക്സ് അല്ലെങ്കിൽ അയാസ്
[തിരുത്തുക]പുരാതന ഗ്രീക്കിൽ നാടകത്തിന്റെ യഥാർത്ഥ ശീർഷകം Αἴας . റൊമാനൈസ്ഡ് പതിപ്പാണ് അജാക്സ്, യഥാർത്ഥ ഗ്രീക്കിൽ നിന്നുള്ള ഇംഗ്ലീഷ് ലിപ്യന്തരണം അയാസ് ആണ്. [2] പുരാതന ഗ്രീക്കിലെ ശരിയായ നാമങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രവേശിക്കുന്നതിനുമുമ്പ് പരമ്പരാഗതമായി റൊമാനൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാലത്ത് യഥാർത്ഥ ഗ്രീക്കിന്റെ നേരിട്ടുള്ള ഇംഗ്ലീഷ് ലിപ്യന്തരണം ഉപയോഗിക്കുന്ന പ്രവണതയുണ്ട്. [3]
നാടകത്തിന്റെ ടെക്സ്റ്റിൽ 430-432, വരികളിൽ അജാക്സ് എന്ന പേര് അജാക്സ് (അല്ലെങ്കിൽ അയാസ്) യഥാർത്ഥ ഉച്ചാരണം സൂചിപ്പിക്കുന്നുണ്ട്.
Aiai! My name is a lament!
Who would have thought it would fit
so well with my misfortunes!
Now truly I can cry out -- aiai! --
two and three times in my agony.[4]
Aiee, Ajax! My name says what I feel;
who'd have believed that pain and I'd be one;
Aiee, Ajax! I say it twice,
and then again, aiee, for what is happening.[5]
വിമർശനാത്മക സ്വീകരണവും വിശകലനവും
[തിരുത്തുക]അജാക്സ്, ഈ നാടകത്തിൽ, ഇലിയഡിലും മറ്റ് പുരാണങ്ങളിലും പ്രത്യക്ഷപ്പെടുന്നതുപോലെ, വീരനായ ഒരു വ്യക്തിയാണ്. "പരുക്കനും ഭീമനും" ആയ, കരുത്തും ധൈര്യവും ചേർന്ന, മനുഷ്യരാശിയുടെ സാധാരണ നിലവാരത്തിനപ്പുറം നന്നായി ചിന്തിക്കാനുള്ള കഴിവും ഉള്ള വ്യക്തിയായിരുന്നു അജാക്സ്. പുരാതന ഏഥൻസിലെ ജനങ്ങളുടെ ഇതിഹാസ കഥാപാത്രമായി അദ്ദേഹം കണക്കാക്കപ്പെട്ടു. ഭയാനകമായ നിമിഷങ്ങളിൽ അദ്ദേഹം തന്റെ സഹമനുഷ്യനെ രക്ഷിക്കാൻ വരുന്നതായി നിരവധി ഹോമറിക് ഐതീഹ്യങ്ങൾ വിവരിക്കുന്നു. [6] പല അധികാരികളും അജാക്സിനെ ഒരു ആദ്യകാല നാടകമായി കണക്കാക്കുന്നുവെന്ന് ഹഗ് ലോയ്ഡ്-ജോൺസ് ചൂണ്ടിക്കാട്ടുന്നു. [7] ലോയ്ഡ്-ജോൺസ് ഈ നാടകത്തെ വ്യാഖ്യാനിക്കുന്നത് വിമർശകർ സ്വീകരിച്ച വിവിധ കാര്യങ്ങൾ പരിഗണിച്ചാണ്. ലോയ്ഡ്-ജോൺസ് പറയുന്നതനുസരിച്ച്, നാടകത്തിന്റെ മറ്റ് വ്യാഖ്യാനങ്ങൾ, അന്യായവും കാപ്രിസിയസ് ദേവന്മാരെ ധിക്കരിച്ചതിനാലാണ് അജാക്സിനെ വീരോചിതമായി ചിത്രീകരിക്കുന്നത്എന്നാണ്. ലോയ്ഡ്-ജോൺസ്, ഈ നാടകത്തിലെ അജാക്സിന്റെ കൊലപാതക ഉദ്ദേശ്യങ്ങൾ നാടകകൃത്ത് മയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വിഷമകരമായ വശങ്ങൾ പൂർണ്ണമായും ചിത്രീകരിച്ചിട്ടുണ്ടെന്നും, എന്നിട്ടും സോഫോക്ളീസ് അജാക്സിന്റെ മഹത്വത്തോട് അഗാധമായ സഹതാപവും ധൈര്യത്തോടുള്ള വിലമതിപ്പും കാണിക്കുന്നു. ആത്മഹത്യ മാത്രമാണ് ഏക വഴി എന്ന അജാക്സിന്റെ തിരിച്ചറിവിനെപ്പോലും സോഫോക്ളീസ് ബഹുമാനത്തിനുള്ള മാർഗ്ഗമായി കാണുന്നു. [8]
പ്രകടന ചരിത്രം
[തിരുത്തുക]അമേരിക്കൻ സംവിധായകൻ പീറ്റർ സെല്ലാർസിന്റെ നേതൃത്വത്തിൽ 1986 ൽ സാൻ ഡീഗോയിലെ ലാ ജൊല്ല പ്ലേ ഹൗസിൽ ഈ നാടകം അരങ്ങേറി. [9] ഹൊവി സീഗോ അജാക്‌സിനെയും റാൽഫ് മാരേറോ മെനെലാസിനെയും അലറ്റ മിച്ചൽ അഥീനയെയും അവതരിപ്പിച്ചു. സെറ്റ് ഡിസൈൻ ജോർജ്ജ് ടിസ്പിനും കോസ്റ്റ്യൂമസ് ദുനിയ റാമിക്കോവയും ആയിരുന്നു.
ഇംഗ്ലീഷ് വിവർത്തനങ്ങൾ
[തിരുത്തുക]- Thomas Francklin, 1759.
- Theodore Alois Buckley, 1849.
- Edward Hayes Plumptre, 1878. (available at Wikisource)
- Richard Claverhouse Jebb, [1896] 1917.[10] (available at Wikisource)
- R. C. Trevelyan, 1919.[11] (available at Wikisource)
- E. F. Watling, 1953.[12]
- John Moore, 1969.[13]
- Robert Auletta, 1986.[14]
- Robert Cannon, 1990.
- Hugh Lloyd-Jones, 1994.[15]
- Frederick Raphael and Kenneth McLeish, 1998.[16]
- Michael Evans, 1999.[17]
- Herbert Golder and Richard Pevear, 1999.[18]
- David Raeburn, 2008.[19]
- John Tipton, 2008.[20]
- George Theodoridis, 2009 – prose: full text.
- Ian C. Johnston, 2009 – verse: full text.
- James Scully, 2011.[21]
- Charles Connaghan, 2011.[22]
- Oliver Taplin, 2015.[23]
- Lewis Campbell, 2015.[24]
- Maura Giles-Watson, 2017 – verse and prose: full text downloadable
കുറിപ്പുകൾ
[തിരുത്തുക]- ↑ Finglass (2011a, 1-10), Harsh (1944, 91), and Moore (1969); Golder tentatively dates the play to 445—440 BCE (2010, 19); Woodruff states that "Women of Trachis and Ajax are generally considered fairly early" (2007, xiv); Watling argued that the "general shape and style place Ajax among the earlier works, and its position, in the oldest collections, at the head of the list, indicates a strong tradition of its having been the earliest of the extant plays" (1953, 7); Jebb argued that Ajax is later than Antigone (1896a, li-liv).
- ↑ The translations by Michael Evans (1999) and James Scully (2011) use Aias, as do the translations by Golder and Pevear, by Lewis Campbell, and by Oliver Taplin.
- ↑ Golder & Pevear, (1999, vi)
- ↑ Herbert Golder's translation in Burian and Shapiro (2010).
- ↑ Frederick Raphael and Kenneth McLeish's translation in Slavitt and Bovie (1998).
- ↑ Bagg and Scully (2011) pg. 3.
- ↑ Vickers, Michael (2014). Sophocles and Alcibiades: Athenian Politics in Ancient Greek Literature. Routledge. p. 4. ISBN 978-1317492924.
- ↑ Lloyd-Jones (1994). pg. 1
- ↑ Sullivan (1986).
- ↑ Jebb's 1917 prose translation was previously published in 1896 adjunct to a Greek text of Sophocles' plays with commentary. The English translations of the plays were first published as a separate English-only volume in 1917.
- ↑ Trevelyan (1919).
- ↑ Watling (1953, 16-67).
- ↑ Reprinted in Griffiths and Most (2013).
- ↑ This text was used in Peter Sellars's 1986 production; see Sullivan (1986).
- ↑ Lloyd-Jones (1994, 27-164).
- ↑ Slavitt and Bovie (1998, 1-70).
- ↑ Evans (1999, 2-42).
- ↑ Burian and Shapiro (2010, 26-80).
- ↑ Raeburn (2008).
- ↑ Tipton (2008).
- ↑ Bagg and Scully (2011, 13-98).
- ↑ Brill's Companion to the Reception of Sophocles (in ഇംഗ്ലീഷ്). BRILL. 2017-04-03. ISBN 9789004300941.
- ↑ Taplin. (2015, 75)
- ↑ Campbell (2015)
പരാമർശങ്ങൾ
[തിരുത്തുക]
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Healy, Patrick (11 November 2009). "The Anguish of War for Today's Soldiers, Explored by Sophocles". The New York Times.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഗ്രീക്ക് Wikisource has original text related to this article: Αἴας
- The Ajax, by Sophocles, Greek text edited by Richard Claverhouse Jebb (1869)
- Ajax public domain audiobook at LibriVox , ക്യാമ്പ്‌ബെൽ വിവർത്തനം.
[[വർഗ്ഗം:Category:ഗ്രീക്ക് ഇതിഹാസങ്ങൾ]] [[വർഗ്ഗം:Category:ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങൾ]] [[വർഗ്ഗം:Category:ഗ്രീക്ക് അതികായന്മാർ]]