അജബേബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അതിപ്രാചീനമായ ഒരു സുഷിരവാദ്യമാണ് അജബേബ. അറബിരാജ്യങ്ങളിലൽ ബി.സി. 3000 വർഷങ്ങൾക്കുമുൻപു മുതൽ ഈ സംഗീതോപകരണം പ്രചരിച്ചിരുന്നു.

ഓടക്കുഴലിനോട് രൂപസാദൃശ്യമുള്ള ഈ സുഷിരവാദ്യത്തിന് ഒരടിയോളം നീളവും അര ഇഞ്ചോളം വ്യാസവും കാണും (39.2 x 2.6 cms.) [1]. ഇതിൽ ആറോ ഏഴോ സുഷിരങ്ങൾ ഉണ്ടായിരിക്കും. ഇവയിൽ വാദ്യസുഷിരങ്ങൾ രണ്ടു പംക്തികളിലായിട്ടാണ് തുളയ്ക്കപ്പെടുന്നത്.

അല്പം ചില രൂപഭേദങ്ങളോടെ ഇന്നും അജബേബ ലോകത്തിന്റെ പലഭാഗങ്ങളിലും ഉപയോഗിച്ചുവരുന്നു. മഡഗാസ്കറിൽ സൊബാബ് എന്ന പേരിലും അൽജീരിയായിൽ ക്യൂബാഷാ എന്ന പേരിലും പേർഷ്യയിൽ നായ് എന്ന പേരിലും ഈ വാദ്യോപകരണം ഇന്നു പ്രചാരത്തിലുണ്ട്. ഇക്കൂട്ടത്തിൽ ക്യൂബാഷായ്ക്ക് വലിപ്പക്കൂടുതലുണ്ടെന്നൊരു പ്രത്യേകതയുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജബേബ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജബേബ&oldid=2172334" എന്ന താളിൽനിന്ന് ശേഖരിച്ചത്