അഘ്രാണത
അഘ്രാണത | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി, ഓട്ടോറൈനോലാറിംഗോളജി ![]() |
ഘ്രാണശക്തി അഥവാ മണം തിരിച്ചറിയാണുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് അഘ്രാണത (Anosmia). ഇത് പല കാരണങ്ങളാൽ ഉണ്ടാകാം. മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരങ്ങളിൽ നിന്നുദ്ഭവിക്കുന്ന ഘ്രാണനാഡികൾ കേടുവന്നാൽ ഘ്രാണശക്തി നഷ്ടപ്പെടാവുന്നതാണ്.[1] മൂക്കിനുള്ളിൽ മാംസം വളരുന്നതുകൊണ്ടോ, പീനസമുണ്ടാകുന്നതിനാലോ ആണ് ഘ്രാണനാഡികൾ കേടാകുന്നത്. നാസാരന്ധ്രങ്ങൾക്കു ക്ഷതമേൽക്കുന്നതും അഘ്രാണതയ്ക്കു കാരണമാകും.[2] വീഴ്ചകളോ ഊക്കേറിയ പ്രഹരങ്ങളോ മൂലം ഈ ക്ഷതങ്ങളുണ്ടാകാം. തലച്ചോറിനുള്ളിലെ ഘ്രാണ കേന്ദ്രങ്ങൾക്ക് കേടുവരുന്നതുനിമിത്തവും ഘ്രാണശക്തി നഷ്ടപ്പെടാം.
ചില വസ്തുക്കളുടെ ഗന്ധംമാത്രം അറിയുകയും മറ്റു ചിലവയുടേത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും അഘ്രാണത തന്നെ. ചില പുഷ്പങ്ങളുടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവില്ലായ്മ ഭാഗിക-അഘ്രാണത എന്നറിയപ്പെടുന്നു.[3] ജീനുകളുടെ വ്യത്യാസത്താൽ ഉണ്ടാകുന്ന അഘ്രാണതയെക്കുറിച്ചും ഭാഗിക-അഘ്രാണതയെക്കുറിച്ചും പൂർണവിവരങ്ങൾ അറിവായിട്ടില്ല.
അവലംബം[തിരുത്തുക]
- ↑ "Anosmia / Loss Of Smell".
- ↑ http://www.ciliopathyalliance.org/cilia/impact-of-defective-cilia.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-01-01.
പുറംകണ്ണികൾ[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഘ്രാണത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |