അഗ്നി തീർത്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Agni Tirtham

തമിഴ്നാട്ടിലെ രാമേശ്വരം തീർത്ഥക്കുളങ്ങളിൽ ഒന്നാണ് അഗ്നി തീർത്ഥം. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായുള്ള കടൽത്തീരവും ഈ പേരിലാണ് അറിയപ്പെടുന്നത്. രാമേശ്വരം തീർത്ഥാടകർ ഇവിടെ വിശുദ്ധ സ്നാനത്തിനായി എത്താറുണ്ട്. [1]

വിശ്വാസം[തിരുത്തുക]

കുട്ടികളില്ലാത്ത ദമ്പതികൾ ഈ തീർത്ഥത്തിൽ കുളിക്കുന്നതും ക്ഷേത്രത്തിൽ ശിവന് പ്രാർത്ഥന നടത്തുന്നതും കുട്ടികളാൽ അനുഗ്രഹിക്കപ്പെടുമെന്നതാണ് തീർഥാടകർക്കിടയിലുള്ള വിശ്വാസം.[1]

അമാവാസി ദിനങ്ങളും പൗർണ്ണമി ദിനങ്ങളും ഇവിടെ കുളിക്കാൻ ഏറ്റവും ശ്രേഷ്ടമായ ദിവസമായി കണക്കാക്കപ്പെടുന്നു.[1]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Seturaman (2001), p. 221.

അവലംബം[തിരുത്തുക]

  • Seturaman, K (2001). Rameswaram Koil. Madurai: J. J. Publications.
"https://ml.wikipedia.org/w/index.php?title=അഗ്നി_തീർത്ഥം&oldid=3408960" എന്ന താളിൽനിന്ന് ശേഖരിച്ചത്