അഗോണി ഇൻ ദ ഗാർഡൻ (മാന്റെഗ്ന, ലണ്ടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Agony in the Garden
കലാകാരൻAndrea Mantegna
വർഷം1458-1460
Mediumoil on panel
അളവുകൾ63 cm × 80 cm (25 in × 31 in)
സ്ഥാനംNational Gallery, London

1458 നും 1460 നും ഇടയിൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് ആൻഡ്രിയ മാന്റെഗ്ന വരച്ച ചിത്രമാണ് അഗോണി ഇൻ ദ ഗാർഡൻ. ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. [1][2]

മാന്റെഗ്നയുടെ സഹോദരൻ, നവോത്ഥാന കലാകാരൻ ജിയോവന്നി ബെല്ലിനി, 1460 നും 1465 നും ഇടയിൽ വരച്ച അഗോണി ഇൻ ദ ഗാർഡൻ ഈ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കണക്കാക്കപ്പെടുന്നു. രണ്ട് ചിത്രങ്ങളും ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

അവലംബം[തിരുത്തുക]

  1. "Andrea Mantegna, Giovanni Bellini | The Agony in the Garden | Art in Tuscany | Podere Santa Pia, Holiday house in the south of Tuscany". www.travelingintuscany.com. Retrieved 2020-05-26.
  2. "Andrea Mantegna | The Agony in the Garden | NG1417 | National Gallery, London". www.nationalgallery.org.uk. Retrieved 2020-05-26.