പർണാസസ് (മാന്റെഗ്ന)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parnassus (Mantegna) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Parnassus
La Parnasse, by Andrea Mantegna, from C2RMF retouched.jpg
ArtistAndrea Mantegna
Year1497
TypeTempera and gold on canvas
Dimensions159 cm × 192 cm (63 ഇഞ്ച് × 76 ഇഞ്ച്)
LocationLouvre Museum, Paris

1497-ൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന ആൻഡ്രിയ മാന്റെഗ്ന വരച്ച ഒരു ചിത്രമാണ് പർണാസസ്. പാരീസിലെ മ്യൂസി ഡു ലൂവ്രിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

മാന്റുവയിലെ ഡക്കൽ കൊട്ടാരത്തിൽ ഇസബെല്ലാ ഡി എസ്റ്റെയുടെ സ്വകാര്യമുറിയ്ക്കു (കാബിനറ്റ്) വേണ്ടി മാന്റെഗ്ന വരച്ച ആദ്യ ചിത്രമാണ് പർണാസസ്.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Mantegna Bronze Bust San Andrea Mantua.png

ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

ഉറവിടങ്ങൾ[തിരുത്തുക]

  • De Nicolò Salmazo, Alberta (1997). Mantegna. Milan: Electa.
"https://ml.wikipedia.org/w/index.php?title=പർണാസസ്_(മാന്റെഗ്ന)&oldid=3455744" എന്ന താളിൽനിന്ന് ശേഖരിച്ചത്