അഗതോക്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈറാക്കൂസിലെ ഏകാധിപതിയും (317-304) സിസിലിയിലെ രാജാവും (304-289) ആയിരുന്നു അഗതോക്ലിസ്. ബി.സി. 361-ൽ സിസിലിയിലെ തെർമെഹിമറെൻസസിൽ ജനിച്ചു. അഗതോക്ളിസ് സൈറാക്കൂസിലേക്ക് പോവുകയും അവിടത്തെ സൈന്യത്തിൽ പല ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 333-ൽ ഒരു വിധവയെ ഇദ്ദേഹം വിവാഹം ചെയ്തു. സൈറാക്കൂസിലെ ന്യൂനവർഗാധിപത്യ (Oligarchy)ത്തിനെതിരായി പ്രവർത്തിച്ചതിനാൽ ഇദ്ദേഹം രണ്ടു പ്രാവശ്യം നാടുകടത്തപ്പെട്ടു. നാടുകടത്തപ്പെട്ട ചിലരെ ചേർത്ത് ഒരു സൈന്യം സംഘടിപ്പിച്ച അഗതോക്ളിസ്, 317-ൽ സൈറാക്കൂസിന്റെയും സിസിലിയിലെ മിക്ക ഭാഗങ്ങളുടെയും ഏകാധിപതിയായി. 316 മുതൽ 310 വരെ ഇദ്ദേഹം നിരന്തരമായി സിസിലിയിലെ ഗ്രീക്കു നഗരരാഷ്ട്രങ്ങളുമായി യുദ്ധം ചെയ്തിരുന്നു. രാജ്യത്ത് ക്രമസമാധാനം ഇദ്ദേഹം നിലനിർത്തി. കാർത്തേജ് ആക്രമണത്തിൽ തോറ്റ അഗതോക്ലീസ് സിസിലിയിലേക്ക് രക്ഷപ്പെട്ടു. അഗതോക്ളിസിന്റെ പൗത്രനായ അർക്കാഗതസ് ഇദ്ദേഹത്തെ വിഷംകൊടുത്തുകൊന്നു (289) എന്നാണ് വിശ്വാസം.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗതോക്ലിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗതോക്ലിസ്&oldid=3622562" എന്ന താളിൽനിന്ന് ശേഖരിച്ചത്