Jump to content

അക്ഷരലക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവികൾ സമർപ്പിക്കുന്ന വിശിഷ്ട പദ്യനിബന്ധത്തിൽ സന്തുഷ്ടരായി, അവർക്ക് അതിലെ ഓരോ അക്ഷരത്തിനും ലക്ഷം നാണയമെന്ന കണക്കിൽ സാഹിത്യരസികൻമാരായ രാജാക്കൻമാർ പ്രാചീന കാലങ്ങളിൽ കൊടുത്തു വന്നിരുന്നതായി പറയപ്പെടുന്ന സമ്മാനത്തെ അക്ഷരലക്ഷം എന്ന പേരിൽ അറിയപ്പെടുന്നു..

അക്ഷരമൊന്നിനു ലക്ഷം പ്രാവശ്യം മന്ത്രം ഉരുക്കഴിക്കുന്ന പ്രക്രിയയ്ക്കും അക്ഷരലക്ഷമെന്നു പറയും. മന്ത്രത്തിനു ഫലസിദ്ധി വരുത്താൻ ഈ പ്രക്രിയ ഉപകരിക്കുമെന്നാണു സങ്കല്പം. ശൈവൻമാർ പഞ്ചാക്ഷര (നമഃശിവായ) മന്ത്രവും വിഷ്ണുഭക്തൻമാർ അഷ്ടാക്ഷര (ഓം നമോ നാരായണായ) മന്ത്രവും ഇങ്ങനെ ഉരുക്കഴിക്കുന്ന പതിവുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷരലക്ഷം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്ഷരലക്ഷം&oldid=900665" എന്ന താളിൽനിന്ന് ശേഖരിച്ചത്