അക്രിലിക് പോളിമർ
തെർമോപ്ലാസ്റ്റിക്, തെർമോസെറ്റ്, ഫൈബർ, ഇലാസ്റ്റോമർ, എമൾഷൻ പെയിൻറ്, പശ, ഹൈഡ്രോജെൽ എന്നിങ്ങനെ നിരവധി രൂപങ്ങളിൽ അക്രിലിക് പോളിമറുകൾ നമുക്ക് പ്രയോജനപ്പെടുന്നു.
തെർമോപ്ലാസ്റ്റിക്
[തിരുത്തുക]പോളി മീഥൈൽ മീഥാക്രിലേറ്റ് (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ പോളിമർ. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.
തെർമോസെറ്റ്
[തിരുത്തുക]മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച്, പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ്. ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ്, ക്രോസ് ലിങ്കർ, (കുരുക്കുകളിടാനുളള രാസപദാർത്ഥം), രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർത്തി കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു.[1]
ഏതാണ്ട് ഇതേ വിധത്തിലുളള മിശ്രിതം തന്നെയാണ് ദന്തവൈദ്യൻ മോണയുടെ അളവും ആകൃതിയും കൃത്യമായി രേഖപ്പെടുത്താനുപയോഗിക്കുന്നത്.
ഫൈബർ
[തിരുത്തുക]പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ അക്രിലിക് ഫൈബർ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.[2]
ഇലാസ്റ്റോമർ
[തിരുത്തുക]പോളി ബ്യൂട്ടൈൽ അക്രിലേറ്റും കോപോളിമറുകളുമാണ് ഈ വിഭാഗത്തിൽ
എമൾഷൻ പെയിൻറ്
[തിരുത്തുക]നാനാവിധം അക്രിലിക് എമൾഷൻ പെയിൻറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. [3].,[4]
പശ
[തിരുത്തുക]സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ്[5]
ഹൈഡ്രോജെൽ
[തിരുത്തുക]ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.[6], [7]
ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്. ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർത്ഥമാണ്. പ്രോട്ടീനുകൾ വേർപെടുത്തിയെടുക്കാനും, ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ്.
അവലംബം
[തിരുത്തുക]- ↑ Roger Narayan, ed. (2009). Biomedical Materials (1 ed.). Springer. ISBN 0387848711.
- ↑ James Masson, ed. (1995). Acrylic Fiber Technology and Applications. CRC Press. ISBN 0824789776.
- ↑ Robert D. Athey (1991). Emulsion Polymer Technology (Plastics Engineering) (2 ed.). CRC Press. ISBN 978-0824778507.
- ↑ Barclay Sheaks (2000). The Acrylics Book: Materials and Techniques for Today's Artist. Watson-Guptill. ISBN 978-0823000623.
- ↑ [cyanoacrylate adhesives]
- ↑ David B. Stein (ed.). Handbook of Hydrogels: Properties, Preparation & Applications (Chemical Engineering Methods and Technology Series). ISBN 978-1607417026.
- ↑ J. Michalek; R. Hobzova (2010). Hydrogels in Biology and Medicine. Nova Science Publishers. ISBN 1616687584.