അക്രിഫ്ലേവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്രിഫ്ലേവിൻ
Wireframe of acriflavine
Names
IUPAC name
3,6-Diamino-10-methylacridin-10-ium chloride
Identifiers
CAS number 86-40-8
PubChem 6842
EC number 201-668-8
ChEBI 383703
ATC code R02AA13,QG01AC90
SMILES
InChI
ChemSpider ID 6581
Properties
തന്മാത്രാ വാക്യം C14H14ClN3
Molar mass 259.73 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

അക്രിഡിൻ-വ്യുത്പന്നങ്ങളിൽപ്പെട്ട ഒരു ചായമാണ് അക്രിഫ്ലേവിൻ . ബാഹ്യ അണുനാശിനി ആയി ഉപയോഗിക്കുന്നു. ഓറഞ്ചു നിറത്തിലോ , ബ്രൌൺ നിറത്തിലോ ഉള്ള പൊടി. ശ്വസിക്കുന്നതും കണ്ണിൽ വീഴുന്നതും ദോഷകരം. അക്രിഡിൻ-ചായങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനിടയിൽ പോൾ ഏർളിച്ച് (Paul Ehrlich ) എന്ന ജർമ്മൻ വൈദ്യ ഗവേഷകൻ 1912-ൽ ഈ പദാർഥം കണ്ടുപിടിച്ചു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ട്രിപ്പാനോസോമ (Trypanosoma) എന്ന സൂക്ഷ്മാണുജീവി നിമിത്തമുണ്ടാകുന്ന ആഫ്രിക്കൻ നിദ്രാരോഗം (Sleeping sickness : Trypanosomiasis ) തടയുന്നതിന് ഔഷധമായി ഇത് ആദ്യം ഉപയോഗിക്കപ്പെട്ടു. സൂക്ഷ്മാണുക്കളുടെ വളർച്ച തടയുവാൻ ശക്തിയുണ്ടെന്ന് മനസ്സിലായതോടെ ആന്റിസെപ്റ്റിക്കായും പ്രയുക്തമായിത്തുടങ്ങി. പൊതുവിൽ ഇതു ഗ്രാം നെഗറ്റീവ് (Gram Negative) അണുപ്രാണികൾക്കു മാരകമായ പദാർഥമാണ്.

അക്വേറിയത്തിൽ വളർത്തുന്ന മത്സ്യങ്ങളിൽ ഉണ്ടാകുന്ന കുമിൾ (fungus ) രോഗത്തിന് ഇതിന്റെ നേർപ്പിച്ച ലായനി വളരെ ഫലപ്രദമാണ് .

അവലബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രിഫ്ലേവിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രിഫ്ലേവിൻ&oldid=1691428" എന്ന താളിൽനിന്ന് ശേഖരിച്ചത്