അക്കോളപിസ അമേരിക്കൻ ഇന്ത്യൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കോളാപിസ്സ, തദ്ദേശീയ ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യൻ വർഗ്ഗ്ക്കാരുടെ ഒരു ചെറു വർഗ്ഗമാണ്. 1702 നു മുമ്പ് ഇവർ ലൂയിസിയാനയ്ക്കും മിസിസിപ്പിയ്ക്കുമിടയിലുള്ള പേൾ നദീതീരത്താണ് പരമ്പരാഗതമായി വസിച്ചിരുന്നത്. യൂറോപ്യന്മാരുടെ ആഗമനകാലത്ത് ഇപ്പോൾ മിസിസിപ്പി എന്നറിയപ്പെടുന്ന പ്രദേശത്തെ ഗൾഫ് തീരത്ത് അധിവസിച്ചിരുന്ന ബയോഗൂള, ബിലോക്സി, പാസ്കഗൂള എന്നിവയുൾപ്പെടെയുള്ള നാലു ഗോത്രവിഭാഗങ്ങളിലൊന്നായിരുന്നു അക്കോളാപിസ്സ.[1]  യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷം ഇവർ പടിഞ്ഞാറേയ്ക്കു സഞ്ചരിക്കുകയും ഏകദേശം ഇപ്പോഴത്തെ ന്യൂ ഓർലിയൻസിന് സമീപമുള്ള പ്രദേശത്ത് അധിവസിക്കുകുയം ചെയ്തു. യൂറോപ്യൻ കുടിയേറ്റക്കാരുടെ സമ്മർദ്ദവും അവരോടൊപ്പം എത്തിയ സാംക്രമിക രോഗങ്ങളും കാരണം ഇവരുടം അംഗസംഖ്യ കുറയുകയും പല മേഖലകളിലേയ്ക്കു ചിതറുകയും ചെയ്തു. തൽഫലമായി ഈ ചെറു സമൂഹം “ഹൂമ” (Houma) വർഗ്ഗവുമായി ലയിക്കുകയും ഹൂമ, ലൂയിസിയാന എന്നീ പ്രദേശങ്ങളിലും ചുറ്റുപാടുമായി സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഹൂമ സമൂഹത്തിലെ ജനങ്ങളുടെ എണ്ണം ഏകദേശം 11,000 ആണ്. ഈ സമൂഹത്തിൻറെ ഫെഡറൽ സ്റ്റാറ്റസിനു വേണ്ടിയുള്ള നിവേദനം 1994 ൽ തള്ളിക്കളഞ്ഞിരുന്നു.[2]

ആദ്യകാല ചരിത്രം[തിരുത്തുക]

ആദ്യകാലത്ത് അക്കോളപിസ്സ ജനങ്ങൾ ആറു വില്ലേജുകളിലായിരുന്നു കഴിഞ്ഞിരുന്നത്. പൊൻറ്ചർട്രെയ്ൻ (Pontchartrain) തടാകത്തിനു വടക്കു വസിച്ചിരുന്ന ടൻഗിപാഹോവ ഗോത്രക്കാർ ഇവരുമായി ചേർന്ന് ഏഴാമത്തെ വില്ലേജ് നിർമ്മിച്ചുവെങ്കിലും 1700 കളിൽ വിഘടിച്ച് ഒരു പ്രത്യേക വർഗ്ഗമായി നിലനിന്നു 1699 ൽ രണ്ട് ഇംഗ്ലീഷ് അടിമക്കച്ചവടക്കാർ, തെക്കൻ കരോലിയിലേയക്കു അടിമകളായി കൊണ്ടുപോകുന്നതിനായി, ഏകദേശം 200 പേരടങ്ങുന്ന ചിക്കാൻസോ വർഗ്ഗക്കാരുടെ സംഘത്തിൻറെ സഹാത്തോടെ ഈ വർഗ്ഗത്തെ ആക്രമിച്ചിരുന്നു.[3]

സംസ്കാരം[തിരുത്തുക]

അക്കോളപിസ എന്ന വാക്കിനർത്ഥം, ചോക്റ്റൌ ഭാക്ഷയിൽ "those who listen and see" എന്നാണ്. ഈ വർഗ്ഗത്തിൻറെ മറ്റു പേരുകൾ, അക്വലൂപിസ്സ (Aqueloupissa), സെനെപിസ (Cenepisa), കൊളാപിസ (Colapissa, Kolapissa), കൂലാപിസ്സ (Coulapissa), എക്വിനിപിച്ച (Equinipicha), കിനിപ്പിസ്സ (Kinipissa), മൂയിസ (Mouisa) എന്നിങ്ങനെയാണ്. അക്കോളപിസ വർഗ്ഗക്കാർ മസ്കോഗ്ഗിയൻ ഭാക്ഷ സംസാരിക്കുന്നവരും ചോക്റ്റോ, ചിക്കാനസോ വർഗ്ഗക്കാരുമായി അടുത്തു ബന്ധമുള്ള വർഗ്ഗക്കാരാണ്. അക്കാളപിസ വർഗ്ഗക്കാർ തങ്ങളുടടെ ശരീരം പച്ചകുത്തി അലങ്കരിക്കാറുണ്ടായിരുന്നു. യൂറോപ്യൻ അധിനിവേശം തുടങ്ങിയ കാലഘട്ടത്തിൽ അക്കോളപിസ വർഗ്ഗക്കാർ ഹൂമ വർഗ്ഗവുമായി ലയിച്ചുവെന്ന് ചരിത്രലിഖിതങ്ങൾ വെളിവാക്കുന്നുണ്ടെങ്കിലും യൂറോപ്യൻ രേഖകളിൽ ഈ വർഗ്ഗം പൂർണ്ണമായി നാമാവശേഷമായിത്തീർന്നുവെന്നാണ് കാണുന്നത്.

അവലംബം[തിരുത്തുക]

  1. Gibson, Arrell M. "The Indians of Mississippi" in McLemore, Richard Audrey, ed. A History of Mississippi Vol. 1, p. 69
  2. Acolapissa
  3. Swanton, John R. The Indians of the Southeastern United States published as Smithsonian Institution Bureau of American Ethnology bulletin 137 (United States Government Printing Office: Washington, 1946) p. 82