അക്കോണിറ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കോണിറ്റിൻ
Names
IUPAC name
(1α,3α,6α,14α,16β)-8-(acetyloxy)-20-ethyl-3,13,15-trihydroxy-1,6,16-trimethoxy-4-(methoxymethyl)aconitan-14-yl benzoate
Identifiers
3D model (JSmol)
ECHA InfoCard 100.005.566 വിക്കിഡാറ്റയിൽ തിരുത്തുക
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)


അക്കോണിറ്റിൻ വിഷവീര്യമുള്ള ഒരു ആൽക്കലോയ്ഡ് ആണ്. അതിവിടയം, വത്സനാഭി എന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളിൽനിന്നു ഇതു പ്രകൃത്യാ ലഭ്യമാണ്. ഗീഗർ (Gieger), ഹെസ്സേ (Hesse) എന്നീ ശാസ്ത്രജ്ഞന്മാർ 1833-ൽ ശുദ്ധരൂപത്തിൽ ഈ പദാർഥം പൃഥക്കരിച്ചെടുത്തു. രാസപരമായി ഇതു ക്വിനൊലിൻ എന്ന വസ്തുവിൽ നിന്നു വ്യുത്പാദിപ്പിക്കാവുന്ന അക്കോണിൻ എന്ന ബേസിന്റെ അസറ്റൈൽ ബെൻസോയിക് എസ്റ്റർ ആണ്. ഫോർമുല, C34 H47 O11 N ലായനിയിൽ ചൂടാക്കിയാൽ ഇതു വിഘടിച്ചു ബെൻസോയിൽ അക്കോണിൻ, അക്കോണിൻ എന്നീ പദാർഥങ്ങൾ ലഭിക്കുന്നു. അമോണിയം വാനഡേറ്റ് കലർത്തിയ സൾഫ്യൂറിക് അമ്ളത്തിൽ അക്കോണിറ്റിൻ ചേർത്താൽ ഓറഞ്ചുനിറം കിട്ടും. പ്രയോഗശാലയിൽ ഈ ആൽക്കലോയ്ഡ് തിരിച്ചറിയുവാൻ പ്രസ്തുത പരീക്ഷണതത്ത്വം പ്രയോജനപ്പെടുത്താം.

ഹൃദ്രോഗം, അതിരക്തമർദം മുതലായവയ്ക്കു അക്കോണിറ്റിൻ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം.[1]

അവലംബം[തിരുത്തുക]

  1. http://informahealthcare.com/doi/abs/10.1080/15563650902904407 Aconite poisoning

പുറംകണ്ണി[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കോണിറ്റിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കോണിറ്റിൻ&oldid=1961349" എന്ന താളിൽനിന്ന് ശേഖരിച്ചത്