അകുതാഗവ റൂണോസുകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകുതാഗവ റൂണോസുകെ
Ryūnosuke Akutagawa
Akutagawa Ryunosuke photo2.jpg
Ryūnosuke Akutagawa
ജനനം 1892 മാർച്ച് 1(1892-03-01)
Tokyo, Japan
മരണം 1927 ജൂലൈ 24(1927-07-24) (പ്രായം 35)
Tokyo, Japan
തൊഴിൽ എഴുത്ത്
രചനാ സങ്കേതം ചെറുകഥ
പ്രധാന കൃതികൾ

"In a Grove" "Rashōmon"

"Hana"

ജാപ്പനീസ് സാഹിത്യകാരൻ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ടോക്കിയോ സർവകലാശാലയിൽ പഠനം നടത്തി. റാഷോമൻ എന്ന ചെറുകഥ 1915-ൽ പ്രസിദ്ധീകരിച്ചു. ഈ പേരിൽതന്നെ ഇതൊരു ചലച്ചിത്രമായി ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇതോടെ ജാപ്പ് നോവലിസ്റ്റായ നാസ്ത്യും സൊസെകിയുമായി സമ്പർക്കത്തിലെത്താനും അദ്ദേഹത്തിന്റെ പ്രോത്സാഹനം നേടാനും അകുതാഗവയ്ക്ക് അവസരം ലഭിച്ചു. 1927 ജൂൺ 24-ന് അകുതാഗവ ആത്മഹത്യ ചെയ്തു. പ്രധാന കൃതികളെല്ലാം തന്നെ മരണശേഷമാണ് പ്രകാശിതമായത്.[1]

നരകമറയും മറ്റു കഥകളും (1948), കാപ്പ (1951), റാഷോമനും മറ്റു കഥകളും (1952), ജാപ്പനീസ് ചെറുകഥകൾ (1961), ഭംഗിയും അഭംഗിയും (1964), തുസെചുങ് (1964) എന്നിവയാണ് അകുതാഗവ റൂണോസുകെയുടെ മുഖ്യകൃതികൾ.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.bookrags.com/biography/ryunosuke-akutagawa/ Ryunosuke Akutagawa Biography
  2. http://www.kirjasto.sci.fi/akuta.htm Akutagawa Ryunosuke (1892-1927)
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകുതാഗവ_റൂണോസുകെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അകുതാഗവ_റൂണോസുകെ&oldid=2259493" എന്ന താളിൽനിന്നു ശേഖരിച്ചത്