Jump to content

"ഫലകചലനസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: za:Banjgaiq goucauxlun
Tectonic map
വരി 1: വരി 1:
{{prettyurl|Plate tectonics}}
{{prettyurl|Plate tectonics}}
ഭൂമിയുടെ പുറംപാളിയായ [[ഭൂവൽക്കം]] അഥവാ [[ലിത്തോസ്ഫിയർ|ലിത്തോസ്‌ഫിയറിലുണ്ടാകുന്ന]] വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ '''ഫലകചലനസിദ്ധാന്തം'''. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നിരീക്ഷിക്കപ്പെട്ട ഭൂഖണ്ഡചലനം, 1960-കളിൽ നിരീക്ഷിക്കപ്പെട്ട കടൽത്തട്ട് പരക്കൽ (seafloor spreading) എന്നീ പ്രതിഭാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിദ്ധാന്തമാണിത്<ref name=history>http://www.ucmp.berkeley.edu/geology/techist.html</ref>

[[Image:Tectonic plates Serret.png|thumb|300px|Tectonic plates (surfaces are preserved) [http://mappamundi.free.fr/pageF.php Mappamundi]]]

ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു [[ഭൂവൽക്കഫലകങ്ങൾ]] ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. പരമാവധി നൂറു കിലോമീറ്റർ വരെ കട്ടിയുള്ള ഈ ഫലകങ്ങൾ തൊട്ടു താഴെയുള്ള പാളിയായ [[അസ്തെനോസ്ഫിയർ|അസ്തെനോസ്ഫിയറിനു]] മുകളിലാണ്‌ നിലകൊള്ളുന്നത്. താരതമ്യേന മൃദുവായ അസ്തെനോസ്ഫിയറിനു മുകളിലൂടെ വൻ ചങ്ങാടങ്ങൾ പോലെ ലിത്തോസ്ഫിയറിന്റെ ഫലകങ്ങൾക്ക്‌ തെന്നി നീങ്ങാൻ സാധിക്കുന്നു. ഇതു മൂലം ലിത്തോസ്ഫെറിക് ഫലകങ്ങൾ പരസ്പരം അകലുകയും കൂട്ടിയിടിക്കുകയും ഒന്നിനു മുകളിലൂടെ തെന്നിമാറുകയും ചെയ്യുന്നു. ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഫലകചലനത്തിന്‌ ആധാരം<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article:CONTINENTAL DRIFT, Page 106</ref>. അസ്തെനോസ്ഫിയറിലെ [[സം‌വഹനം|താപസം‌വഹനം]] മൂലമുള്ള ധാരയാണ്‌ ഫലകചലനത്തിന്റെ ചാലകശക്തി<ref name=mechanism>http://www.ucmp.berkeley.edu/geology/tecmech.html</ref>

12:40, 19 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം അഥവാ ലിത്തോസ്‌ഫിയറിലുണ്ടാകുന്ന വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ ഫലകചലനസിദ്ധാന്തം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നിരീക്ഷിക്കപ്പെട്ട ഭൂഖണ്ഡചലനം, 1960-കളിൽ നിരീക്ഷിക്കപ്പെട്ട കടൽത്തട്ട് പരക്കൽ (seafloor spreading) എന്നീ പ്രതിഭാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിദ്ധാന്തമാണിത്[1]

പ്രമാണം:Tectonic plates Serret.png
Tectonic plates (surfaces are preserved) Mappamundi

ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു ഭൂവൽക്കഫലകങ്ങൾ ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. പരമാവധി നൂറു കിലോമീറ്റർ വരെ കട്ടിയുള്ള ഈ ഫലകങ്ങൾ തൊട്ടു താഴെയുള്ള പാളിയായ അസ്തെനോസ്ഫിയറിനു മുകളിലാണ്‌ നിലകൊള്ളുന്നത്. താരതമ്യേന മൃദുവായ അസ്തെനോസ്ഫിയറിനു മുകളിലൂടെ വൻ ചങ്ങാടങ്ങൾ പോലെ ലിത്തോസ്ഫിയറിന്റെ ഫലകങ്ങൾക്ക്‌ തെന്നി നീങ്ങാൻ സാധിക്കുന്നു. ഇതു മൂലം ലിത്തോസ്ഫെറിക് ഫലകങ്ങൾ പരസ്പരം അകലുകയും കൂട്ടിയിടിക്കുകയും ഒന്നിനു മുകളിലൂടെ തെന്നിമാറുകയും ചെയ്യുന്നു. ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഫലകചലനത്തിന്‌ ആധാരം[2]. അസ്തെനോസ്ഫിയറിലെ താപസം‌വഹനം മൂലമുള്ള ധാരയാണ്‌ ഫലകചലനത്തിന്റെ ചാലകശക്തി[3]

അഗ്നിപർവതങ്ങൾ, കടലുകൾ, മലനിരകൾ, ദ്വീപുകൾ എന്നിവ പുതിയതായി രൂപം കൊള്ളുന്നതിനും, ഭൂകമ്പത്തിനും കാരണം ഫലകചലനമാണ്‌. ജപ്പാൻ, ഗ്രീസ്, കാലിഫോർണിയ, തുർക്കി തുടങ്ങിയ സ്ഥലങ്ങൾ ഫലകങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ വിനാശകാരികളായ ഭൂകമ്പങ്ങൾ ഈ പ്രദേശത്ത് ഇടക്കിടെ സംഭവിക്കുന്നു.

പ്രധാനപ്പെട്ട ഏഴു ഭൂവൽക്കഫലകങ്ങൾ

ഭൂതലത്തിലെ ഭൂവൽക്കഫലകങ്ങൾ സൂചിപ്പിക്കുന്ന ചിത്രം (20-ആം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിലെ നിലയനുസരിച്ച്)
  1. പസഫിക് ഫലകം
  2. അന്റാർട്ടിക് ഫലകം
  3. വടക്കേ അമേരിക്കൻ ഫലകം
  4. തെക്കേ അമേരിക്കൻ ഫലകം
  5. ആഫ്രിക്കൻ ഫലകം
  6. യുറേഷ്യൻ ഫലകം
  7. ഓസ്ട്രേലിയൻ ഫലകം

ഹിമാലയം

ഫലകങ്ങളുടെ കൂട്ടിയിടിയിൽ നിന്ന് രൂപം കൊള്ളുന്ന പർവതങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്‌ ഹിമാലയം. വളരെ ഭാരമേറിയതും വൻകര ഉൾപ്പെടുന്നതുമായ ഫലകങ്ങൾ തമ്മിലിടിക്കുമ്പോൾ ഒന്ന് മറ്റൊന്നിനടിയിലേക്ക് തെന്നി നീങ്ങുന്നതിനു പകരം കൂട്ടിയിടിക്കുന്ന അഗ്രം പല പാളികളും മടക്കുകളുമായി മാറുകയും, മുകളിലെ കരപ്രദേശത്തിന്റെ കനം വർദ്ധിപ്പിച്ച് മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ഇങ്ങനെ ഇന്ത്യൻ ഫലകം വടക്കോട്ടു ചലിച്ച് യുറേഷ്യൻ ഫലകത്തിൽ കൂട്ടിയിടിക്കുന്നതിന്റെ ഫലമായി രൂപം കൊണ്ട പർ‌വതനിരയാണ്‌ ഹിമാലയം.[2]

ജപ്പാന്റെ രൂപവത്കരണം

മൊത്തം ജപ്പാൻ ദ്വീപുകളും അഗ്നിപർവതജന്യമാണ്‌. സമുദ്രോപരിതലം അടങ്ങിയ ഒരു ഫലകം ഇത്തരത്തിലുള്ള മറ്റൊരു ഫലകവുമായി കൂട്ടിയിടിച്ച് ഒന്ന് മറ്റൊന്നിനടിയിലേക്ക് തെന്നി മാറുമ്പോൾ ഈ പ്രദേശത്ത് സമുദ്രത്തിൽ ഒരു കിടങ്ങ് രൂപം കൊള്ളുന്നു. അടിയിലേക്ക് തെന്നി നീങ്ങിയ ഫലകത്തിന്റെ അവശിഷ്ടങ്ങൾ ആഴക്കടലിൽ ഉരുകി മാഗ്മയായി വീണ്ടും ഉയരുകയും അഗ്നിപർവതങ്ങൾ രൂപം കൊള്ളാൻ ഇടയാകുകയും ചെയ്യുന്നു. ഇത്തരം അഗ്നിപർവതങ്ങളുടെ പ്രവർത്തനഫലമായി പുതിയ ദ്വീപുകൾ രൂപാന്തരപ്പെടുന്നു.[2]

പസഫിക് ഫലകം യുറേഷ്യൻ ഫലകത്തിനടിയിലേക്ക് തെന്നിമാറിയതിന്റെ ഫലമായി ഇത്തരത്തിലാണ്‌ ജപ്പാൻ രൂപം കൊണ്ടത്.

ആൻഡീസ് മലനിരകൾ

സമുദ്രോപരിതലമുള്ള ഖനമേറിയ ഫലകങ്ങൾ, കര ഉപരിതലമുള്ള താരതമ്യേന കനം കുറഞ്ഞ ഫലകങ്ങളുമായി സന്ധിക്കുമ്പോൾ ആദ്യത്തേത് രണ്ടാമത്തേതിനടിയിലേക്ക് തെന്നി നീങ്ങുന്നു. കൂട്ടിയിടിയിലുണ്ടാകുന്ന വൻ മർദ്ദവും അടിയിൽ നിന്നുള്ള മാഗ്മയും അഗ്നിപർവതരൂപേണ പുറത്തേക്ക് വരുകയും മലനിരകളുടെ രൂപവത്കരണത്തിന്‌ കാരണമാകുകയും ചെയ്യുന്നു. തേക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറൻ തീരമായ ആൻഡീസ് മലനിരകൾ ഇതിന്‌ ഉത്തമോദാഹരണമാണ്‌ [2]

ഭൂകമ്പം

ചലിക്കുന്ന ഫലകങ്ങൾക്കിടക്കുള്ള ഘർഷണമാണ്‌ ഭൂകമ്പത്തിന്‌ കാരണം. രണ്ടു ഫലകങ്ങൾ കൂട്ടിയിടിക്കുകയോ, പരസ്പരം അകലുകയോ അല്ലെങ്കിൽ പരസ്പരം ഉരസി നീങ്ങുകയോ ചെയ്യുന്നതിനിടയിൽ ഘർഷണം മൂലം വൻ തിട്ടകൾ രൂപപ്പെടുന്നു. ഫലകങ്ങൾ ഈ തിട്ടകളിൽ തടഞ്ഞ് ചലനത്തിൽ നിന്നും താൽക്കാലികമായി തടയപ്പെടുന്നു. കാലക്രമേണ ഈ തിട്ടകൾ പൊടുന്നനേ തകരുകയും ഫലകങ്ങളിൽ വൻ‌തോതിലുള്ള ചലനത്തിന്‌ കാരണമാകുകയും ചെയ്യുന്നു. ഇതാണ്‌ ഭൂകമ്പം[2][4].

സമുദ്രമദ്ധ്യതിട്ടകളുടെ രൂപവത്കരണം

സമുദ്രോപരിതലമുള്ള രണ്ടു ഫലകങ്ങൾ തമ്മിൽ അകലുമ്പോൾ രണ്ടു ഫലകങ്ങളുടെ വിടവിൽ സമുദ്രമദ്ധ്യത്തിൽ ഒരു തിട്ട രൂപം കൊള്ളുന്നു. ഇതിലൂടെ ഉയരുന്ന മാഗ്മ മൂലം വലിയ മലനിരകൾ രൂപം കൊള്ളുന്നു. ഈ മാഗ്മ ഉറച്ച് പുതിയ കടൽത്തട്ട് നിരന്തരം രൂപപ്പെട്ടുകൊണ്ടിരിക്കും. വിടവുകളിലൂടെ ഇറങ്ങുന്ന സമുദ്രജലം ആവിയായി പുറത്തേക്കു വരുന്നു. ഇതിനെയാണ്‌ ബ്ലാക്ക് സ്മോക്കേഴ്സ് എന്നു പറയുന്നത്. ഫലകചലനം മൂലം യുറോപ്പും ആഫ്രിക്കയും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നകലുമ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിൽ ഇത്തരം തിട്ടകൾ രൂപം കൊള്ളുന്നു[2].

കിഴക്കൻ ആഫ്രിക്കൻ വിള്ളൽ മേഖല

float
float

രണ്ടു ഫലകങ്ങൾ തമ്മിൽ പരസ്പരം അകലുന്നത്, ഭൂവൽക്കത്തിൽ ഭ്രംശങ്ങളും, അഗ്നിപർവതങ്ങളും, ഭൂകമ്പങ്ങളും സൃഷ്ടിക്കുന്നു. രണ്ടോ മൂന്നോ കോടി വർഷങ്ങൾക്കു മുൻപ് അറേബ്യൻ ഫലകം ആഫ്രിക്കൻ ഫലകത്തിൽ നിന്ന് വേർപെട്ടു പോയുണ്ടായ വിള്ളലിലാണ്‌ ചെങ്കടൽ രൂപം കൊണ്ടിരിക്കുന്നത്. കുറച്ച് ലക്ഷം വർഷങ്ങൾക്കു ശേഷം ഈ മേഖലയിൽ മറ്റൊരു കടലിന്റെ രൂപവത്കരണത്തിനും സാധ്യതയുണ്ട്[2].

അവലംബം

  1. http://www.ucmp.berkeley.edu/geology/techist.html
  2. 2.0 2.1 2.2 2.3 2.4 2.5 2.6 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article:CONTINENTAL DRIFT, Page 106
  3. http://www.ucmp.berkeley.edu/geology/tecmech.html
  4. http://www.seismo.unr.edu/ftp/pub/louie/class/100/plate-tectonics.html
"https://ml.wikipedia.org/w/index.php?title=ഫലകചലനസിദ്ധാന്തം&oldid=1188134" എന്ന താളിൽനിന്ന് ശേഖരിച്ചത്