വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാച്യാവലംബ ശേഖരങ്ങൾ എന്നതിന് ഓറൽ സൈറ്റേഷൻ എന്നു കൂടി കൊടുക്കാമല്ലോ ? --സുഗീഷ് (സംവാദം) 20:55, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

തീർച്ചയായും. ആളുകൾക്കു് ശരിയായി അർത്ഥം മനസ്സിലാവുന്നതുവരെ ഒപ്പം ഇംഗ്ലീഷ് തത്സമങ്ങളും ഉപയോഗിക്കാവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:15, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

ട്രാക്കുകൾ[തിരുത്തുക]

ട്രാക്കുകളിൽ മലയാളം വിക്കിപീഡിയ യിലെ ഉള്ളടക്കത്തെ സംബന്ധിച്ച അവതരണം. വിഷയങ്ങൾ, കാറ്റഗറികൾ, ചിത്രങ്ങൾ, ലേഖനങ്ങൾ, വ്യത്യസ്ത മേഖലകൾ മുതലായ ഉള്ളടക്കവുമായി ബന്ധപ്പെട്ട മേഖലകളെടുത്തു വിശകലനം ചെയ്യുന്ന ഉള്ളടക്കം എന്ന ഒരു അഞ്ചാമത്തെ ടൈറ്റിൽ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നുസുഹൈറലി 04:17, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

തിയതി തീരുമാനിക്കാം[തിരുത്തുക]

അവസാന തിയതി തീരുമാനിച്ച് ഇത് പരസ്യപ്പെടുത്താവുന്ന രീതിയിൽ പേജ് ആയിട്ടുണ്ട്.--RameshngTalk to me 12:38, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

താൾ ഏറെക്കുറെ പൂർണ്ണമായ സ്ഥിതിക്ക് ഈ ആഴ്ച തന്നെ അപേക്ഷകൾ ക്ഷണിക്കാവുന്നതല്ലേ? മാർച്ച് അവസാനവാരം വരെ സമയം അപേക്ഷ സമർപ്പിക്കാൻ അവസരം കൊടുക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. ഈ സമിതിക്ക് നേതൃത്വം നൽകുന്ന രമേശേട്ടൻ തന്നെ അപേക്ഷ ക്ഷണിച്ചുകൊണ്ട് മെയിലിങ് ലിസ്റ്റിലും, മറ്റ് മീഡിയകളിലും കുറിപ്പിടണം എന്ന് അഭിപ്രായപ്പെടുന്നു. --Netha Hussain (സംവാദം) 17:40, 19 ഫെബ്രുവരി 2012 (UTC)[മറുപടി]
മലയാളം വിക്കി സംരംഭങ്ങളിലെ എല്ലാ സജീവ ഉപയോക്താക്കളെയും/അല്ലെങ്കിൽ വിക്കിയിൽ XX എഡിറ്റിനധികമുള്ള ഉപയോക്താക്കളെ ക്ഷണിക്കാൻ wikiconfindiaക്ക് ചെയ്ത പോലെ ബോട്ടുപയോഗിച്ച് ഒരു ഇൻവിറ്റേഷൻ അയക്കണമെന്നും അഭിപ്രായപ്പെടുന്നു. --മനോജ്‌ .കെ 03:31, 20 ഫെബ്രുവരി 2012 (UTC)[മറുപടി]
ബോട്ടുപയോഗിച്ച് എങ്ങിനെ സെറ്റപ് ചെയാമെന്ന് ഒരു പിടിയുമില്ല. അറിയാവുന്ന ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കണം.--RameshngTalk to me 18:49, 20 ഫെബ്രുവരി 2012 (UTC)[മറുപടി]
വിവരങ്ങൾ ഇവിടെ ( http://meta.wikimedia.org/wiki/WikiConference_India_2011/Wiki_Outreach ) ഉണ്ട്. ആദ്യം ഇതിനായി ഒരു ടെപ്ലേറ്റ് ഉണ്ടാക്കണം. Lucia_Bot ന്റെ ഓണറോട് ഓടിയ്കാൻ പറയാം. അല്ലെങ്കിൽ ആ സ്ക്രിപ്റ്റ് കിട്ടുമെങ്കിൽ നമുക്ക് തന്നെ ചെയ്തൂടെ ?

സംഗമോത്സവം - സ്വാഗതഫലകം[തിരുത്തുക]

വിക്കികോൺഫറൻസ് ഇന്ത്യയുടെ ഫലകം മാതൃകയാക്കി ഒരെണ്ണം തുടങ്ങിയിട്ടുണ്ട് വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/സ്വാഗതം. നല്ല വാചങ്ങളൊക്കെ ചേർത്ത് മലയാളത്തിലാക്കാൻ സഹായിക്കുക. പ്രബന്ധാവതരണം, മലയാളം വിക്കിമീഡീയയെ സ്നേഹിക്കുന്നു,.. തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താമെന്ന് തോന്നുന്നു.--മനോജ്‌ .കെ 20:01, 20 ഫെബ്രുവരി 2012 (UTC)[മറുപടി]

മലയാളത്തിലൊക്കെ ആക്കാം. പക്ഷേ, തിയതിയുടെ കാര്യത്തിൽ മാറ്റമുണ്ടോ? മറ്റുള്ള കാര്യങ്ങൾ തീരുമാനമായിട്ടില്ലല്ലോ.?--RameshngTalk to me 05:01, 21 ഫെബ്രുവരി 2012 (UTC)[മറുപടി]
തർജ്ജമ പൂർത്തിയായിട്ടുണ്ട്.--RameshngTalk to me 19:20, 21 ഫെബ്രുവരി 2012 (UTC)[മറുപടി]

അവതരണം സമർപ്പിക്കുവാൻ കഴിയുന്നില്ല[തിരുത്തുക]

എനിക്ക് അവതരണം സമർപ്പിക്കുവാൻ കഴിയുന്നില്ലല്ലോ...? "അസാധുവായ തലക്കെട്ട് താങ്കൾ ആവശ്യപ്പെട്ട തലക്കെട്ടുള്ള ഒരു താൾ നിലവിലില്ല. ഇതു തെറ്റായി അന്തർഭാഷാ/അന്തർവിക്കി കണ്ണി ചെയ്യപ്പെട്ടതു മൂലമോ, തലക്കെട്ടിൽ ഉപയോഗിക്കരുതാത്ത അക്ഷരരൂപങ്ങൾ ഉപയോഗിച്ചതു മൂലമോ സംഭവിച്ചതായിരിക്കാം. പ്രധാന താൾ എന്ന താളിലേക്ക് തിരിച്ചുപോവുക." എന്ന സന്ദേശത്തോടെയുള്ള പേജാണ് "പെട്ടിയിൽ" എന്റെ അവതരണത്തിന്റെ തലക്കെട്ട് എഴുതുമ്പോൾ കിട്ടുന്നത്...? എന്തുകൊണ്ടാവും ഇത്..?--Adv.tksujith (സംവാദം) 15:05, 21 ഫെബ്രുവരി 2012 (UTC)[മറുപടി]

രമേഷ് മാഷിന്റെ സഹായത്താൽ പരിഹരിച്ചു. തലക്കെട്ടിന്റെ നീളം കൂടിയിരുന്നതാണ് പ്രശ്നം. തലക്കെട്ടിൽ ഉൾക്കൊള്ളുന്ന അക്ഷരങ്ങളുടെ എണ്ണം 20 ൽ താഴെ മാത്രമാവാൻ ശ്രദ്ധിക്കുക. --Adv.tksujith (സംവാദം) 16:26, 21 ഫെബ്രുവരി 2012 (UTC)[മറുപടി]

സംഗമോത്സവത്തിന്റെ ബാനറിൽ "പ്രതിഭയുടെ മാറ്റുരയ്ക്കൂ" എന്നതിന്റെ താഴെയുള്ള മാർച്ച് 21 കുറച്ചുകൂടി താഴേക്കു നീക്കണം. 'മാറ്റ് ഉരയ്ക്കൂ" എന്നതിനു പകരം "മാറ്റ് അരയ്ക്കൂ" എന്നാണു കാണുന്നത്. Sonujacobjose (സംവാദം) 16:11, 3 മാർച്ച് 2012 (UTC)[മറുപടി]

അതൊരു .png ചിത്രമല്ലേ? വ്യക്തമായി കാണുന്നുണ്ടല്ലോ. RameshngTalk to me 08:37, 5 മാർച്ച് 2012 (UTC)[മറുപടി]
രമേശേട്ടൻ പറഞ്ഞത് ഈ ചിത്രത്തിന്റെ കാര്യമാണ്. പ്രശ്നം കാണുന്നത് ഈ ചിത്രത്തിനും -അഖിലൻ 11:26, 6 മാർച്ച് 2012 (UTC)[മറുപടി]
ഞാനിന്നാ ഈ സംവാദം ശ്രദ്ധിച്ചത്. രമേശ്, അഖിൽ അതു മാറ്റിയേക്ക്, അരയ്ക്കാൻ നിൽക്കേണ്ട; ഉരയ്‌ക്കുക തന്നെ ചെയ്യാം...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:55, 12 മാർച്ച് 2012 (UTC)[മറുപടി]
float ഡൺ...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:58, 12 മാർച്ച് 2012 (UTC)[മറുപടി]

അവശ്യം വേണ്ട പ്രബന്ധങ്ങൾ[തിരുത്തുക]

വിക്കി സംഗമോത്സവത്തിന് വിക്കിപീഡിയ സംബന്ധിച്ച വിശകലനങ്ങൾ അടങ്ങിയ പരമാവധി പ്രബന്ധങ്ങൾ ഉണ്ടാവണ്ടേ....? വിക്കിയിലെ സജീവ എഴുത്തുകാർക്കൊപ്പം പുതിയ എഴുത്തുകാരും, വിക്കിഎഡിറ്റിംഗ് അറിയുവാനും പഠിക്കുവാനും താല്പര്യമുള്ളവരും സംഗമോത്സവത്തിലെത്തിയേക്കും. അവർക്കൊക്കെയായി ഉയർന്ന നിലയിലുള്ള വിക്കി എഡിററിംഗ് (advanced level wiki editing techniques) പരിചയപ്പെടുത്തേണ്ടതുണ്ടെന്നും തോന്നുന്നു.

ഈ സാഹചര്യത്തിൽ താഴെകാണുന്ന പ്രകാരമുള്ള പ്രബന്ധങ്ങൾ സംഗമോത്സവത്തിന് തീർച്ചയായും ഉണ്ടാകണമെന്ന് തോന്നുന്നു. ഈ പട്ടിക ഇനിയും വിപുലപ്പെടുത്താം ഇവിടെ വിട്ടുപോയിട്ടുള്ള വിഷയങ്ങൾ കൂട്ടിച്ചേർക്കുക.

ഓരോ വിഷയങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നവർ അവരവരുടെ വിഷയം തെരഞ്ഞെടുത്തതായി സൂചിപ്പിക്കാൻ വിഷയത്തിനു നേരേ ഒപ്പു വെയ്കുവാൻ മറക്കരുതേ...

വിഷയങ്ങൾ[തിരുത്തുക]

  • മെച്ചപ്പെട്ട (തിരഞ്ഞെടുത്ത ലേഖന നിലവാരത്തിലുള്ള) - വിക്കി ലേഖനം തയ്യാറാക്കുന്നതിന്റെ വഴികൾ
  • വിക്കിപീഡിയയിലെ ലേഖനങ്ങളിൽ അവലംബം ചേർക്കുന്നതിന്റെ ആവശ്യകത, രീതികൾ, വിവിധ മാർഗ്ഗങ്ങൾ
  • വിക്കിപീഡിയ ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കേണ്ടതിന്റെ ആവശ്യകത, വർഗ്ഗം പദ്ധതി പരിചയപ്പെടല്
  • വിക്കിപീഡിയ ലേഖനങ്ങളിൽ ഫലകങ്ങൾ ചേർക്കേണ്ടിവരുന്ന സാഹചര്യങ്ങൾ, വിവിധ ഫലകങ്ങൾ പരിചപ്പെടൽ
  • ലേഖനങ്ങളുടെ വിക്കിവൽക്കരണം എന്ത് എങ്ങനെ
  • വിക്കിലേഖനങ്ങളിൽ വിവിധ വിവരപ്പെട്ടകൾ ചേർക്കേണ്ടതെങ്ങനെ, വിവരപ്പെട്ടികളുടെ നിർമ്മാണം.
  • വിക്കിപീഡിയ താളുകളുടെ രൂപകൽപ്പന: ഉയർന്ന രൂപങ്ങൾ പരിചയപ്പെടുത്തൽവിക്കിപദ്ധതി : കവാടം പദ്ധതി പരിചയപ്പെടൽ
  • വിവിധ വിക്കിപദ്ധതികൾ പരിചയപ്പെടൽഅപൂർണ്ണ ലേഖനങ്ങൾ, ഒറ്റവരി ലേഖനങ്ങൾ തുടങ്ങിയവയുടെ തരംതിരിക്കൽ, മെച്ചപ്പെടുത്തൽ
  • വിക്കിപീഡി വിവിധ ബോട്ട് പ്രോഗ്രാമുകൾ സജ്ജമാക്കുന്ന വിധം
  • വിക്കി മലയാളത്തിൽ ചേർക്കാനായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ മെച്ചപ്പെട്ട വിവർത്തനങ്ങൾ രചിക്കാനുള്ള നിർദ്ദേശങ്ങൾ

Adv.tksujith (സംവാദം) 09:33, 12 മാർച്ച് 2012 (UTC)[മറുപടി]

അവശ്യപ്രബന്ധങ്ങളുടെ പട്ടിക[തിരുത്തുക]

മുകളിൽ പറഞ്ഞ സംഭവങ്ങളെല്ലാം വിക്കിപ്രവർത്തകർക്ക് മാത്രമായിട്ടുള്ളതിനാൽ, ഇതിൽ വിക്കി പ്രവർത്തകരെ ചേർക്കുന്നു. ഇതിന്റെ അവതരണം നമുക്ക് തന്നെ എറ്റെടുക്കാം. പ്രധാന അവതരണങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താഴെപ്പറഞ്ഞത് നമുക്ക് വീതിച്ചെടുക്കാം. ഇതിൽ മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത്, ഇതിൽ അവതരിപ്പിക്കുന്നത് ഒരാളും അതിന് സപ്പോർട്ടായി ആ പദ്ധതി അല്ലെങ്കിൽ വിക്കികാര്യത്തിൽ പ്രവർത്തിച്ചിട്ടുള്ള മറ്റൊരാളും സഹായിക്കാം. --RameshngTalk to me 10:34, 19 മാർച്ച് 2012 (UTC)[മറുപടി]

വിഷയം അവതാരകൻ അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
മെച്ചപ്പെട്ട (തിരഞ്ഞെടുത്ത ലേഖന നിലവാരത്തിലുള്ള) - വിക്കി ലേഖനം തയ്യാറാക്കുന്നതിന്റെ വഴികൾ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ അവലംബം ചേർക്കുന്നതിന്റെ ആവശ്യകത, രീതികൾ, വിവിധ മാർഗ്ഗങ്ങൾ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപീഡിയ ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കേണ്ടതിന്റെ ആവശ്യകത, വർഗ്ഗം പദ്ധതി പരിചയപ്പെടല് ശിവഹരി അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
ലേഖനങ്ങളുടെ വിക്കിവൽക്കരണം എന്ത് എങ്ങനെ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിലേഖനങ്ങളിൽ വിവിധ വിവരപ്പെട്ടകൾ ചേർക്കേണ്ടതെങ്ങനെ, വിവരപ്പെട്ടികളുടെ നിർമ്മാണം. അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപീഡിയ താളുകളുടെ രൂപകൽപ്പന: ഉയർന്ന രൂപങ്ങൾ പരിചയപ്പെടുത്തൽവിക്കിപദ്ധതി : കവാടം പദ്ധതി പരിചയപ്പെടൽ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിവിധ വിക്കിപദ്ധതികൾ പരിചയപ്പെടൽഅപൂർണ്ണ ലേഖനങ്ങൾ, ഒറ്റവരി ലേഖനങ്ങൾ തുടങ്ങിയവയുടെ തരംതിരിക്കൽ, മെച്ചപ്പെടുത്തൽ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപീഡി വിവിധ ബോട്ട് പ്രോഗ്രാമുകൾ സജ്ജമാക്കുന്ന വിധം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കി മലയാളത്തിൽ ചേർക്കാനായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ മെച്ച്പ്പെട്ട് വിവർത്തനങൽ രചിക്കാനുള്ള നിർദ്ദേശങ്ങൾ അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപദ്ധതികൾ - സർവ്വവിജ്ഞാനകോശം പദ്ധതി Rameshng അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിക്കിപീഡിയ നയങ്ങൾ പ്രശോഭ് ജി.എസ് അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം
വിഷയം അവതാരകൻ - 1 അവതാരകൻ - 2 ട്രാക്ക് ദൈർഘ്യം