പുരാതന ലീജിയാങ് പട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Old Town of Lijiang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ലീജിയാങ് പട്ടണം
Old Town of Lijiang
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area214 ha (23,000,000 sq ft)
മാനദണ്ഡംii, iv, v
അവലംബം811
നിർദ്ദേശാങ്കം26°52′N 100°14′E / 26.87°N 100.23°E / 26.87; 100.23
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലീജിയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃക സ്ഥാനമാണ് ലീജിയാങ് പുരാതന പട്ടണം (ഇംഗ്ലീഷ്:Old Town of Lijiang; ചൈനീസ്: 丽江古城). 800 വർഷത്തിലും അധികം പഴക്കമുള്ള ഒരു ചരിത്രം ഈ പട്ടണത്തിനുണ്ട്. ഇവിടുത്തെ പുരാതനമായ ജലപാതകളും പാലങ്ങളും പ്രശസ്തമാണ്. വാസ്തുവിദ്യ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ലീജിയാങ് മറ്റു പുരാതന ചൈനീസ് നഗരങ്ങളിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

നാശി ജനവിഭാഗമാണ്(Nakhi people) ഇവിടുത്തെ പരമ്പരാഗത താമസക്കാർ. 1997 ദിസംബർ 4നാണ് ലീജിയാങിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.[1] അതെതുടർന്ന് ഈ പുരാതന പട്ടണത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടവും ശ്രദ്ധിച്ചുവരുന്നു. ലീജിയാങിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും പിന്നീട് വർദ്ധനവുണ്ടായി.

അവലംബം[തിരുത്തുക]

  1. "Old Town of Lijiang". UNESCO. Retrieved 2007-08-06.

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുരാതന_ലീജിയാങ്_പട്ടണം&oldid=3637379" എന്ന താളിൽനിന്ന് ശേഖരിച്ചത്