ജ്യൂജ്ജായ്ഗൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യൂജ്ജായ്ഗൗ താഴ്വര
Jiuzhaigou Valley
九寨沟
Rain at Tiger lake - Jiuzhaigou valley.jpg
ജ്യൂജ്ജായ്ഗൗവിലെ ടൈഗർ ലേക്
സ്ഥാനം ജ്യൂജ്ജായ്ഗൗ കൗണ്ടി, സിചുവാൻ
അടുത്തുള്ള പട്ടണം സോങ്പാൻ
നിർദ്ദേശാങ്കങ്ങൾ 33°12′N 103°54′E / 33.200°N 103.900°E / 33.200; 103.900Coordinates: 33°12′N 103°54′E / 33.200°N 103.900°E / 33.200; 103.900
ചുറ്റളവ് 600 to 720 km²
സ്ഥാപിതം 1978
സന്ദർശകർ 1,190,000 (in 2002)
ഭരണവ്യവസ്ഥ Sichuan Provincial Commission for Construction
ഔദ്യോഗിക നാമം: Jiuzhaigou Valley Scenic and Historic Interest Area
九寨沟风景名胜区 [1]
തരം: പാരിസ്ഥിതികം
മാനദണ്ഡം: vii
നാമനിർദ്ദേശം: 1992 (16th session)
നിർദ്ദേശം. 637
State Party: China
Region: Asia-Pacific

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനവും സംരക്ഷിത പ്രദേശവുമാണ് ജ്യൂജ്ജായ്ഗൗ താഴ്വര(ചൈനീസ്:九寨沟; ഇംഗ്ലീഷ്: Jiuzhaigou Valley ). തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഒരു ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം.

1992-ൽ ജ്യൂജ്ജായ്ഗൗ താഴ്വരയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. 1997-ൽ ഈ പ്രദേശത്തിന് അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(World Biosphere Reserve) എന്ന പദവിയും ലഭിച്ചു.

പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ് ഈ പ്രദേശം. കാൽസൈറ്റിന്റെ നിക്ഷേപം മൂലം വർണ്ണാഭമായ തടാകങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

അവലംബം[തിരുത്തുക]

  1. Traditional Chinese: 九寨溝風景名勝區; often abbreviated to: 九寨沟风景区/九寨溝風景區
"http://ml.wikipedia.org/w/index.php?title=ജ്യൂജ്ജായ്ഗൗ&oldid=1826742" എന്ന താളിൽനിന്നു ശേഖരിച്ചത്