കളിമൺ യോദ്ധാക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശവകുടീരത്തിന്റെ ആദ്യത്തെ ക്വിൻ ചക്രവർത്തി
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംi, iii, iv, vi
അവലംബം441
നിർദ്ദേശാങ്കം34°23′06″N 109°16′23″E / 34.385°N 109.2731°E / 34.385; 109.2731
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.bmy.com.cn/,%20http://www.bmy.com.cn/2015new/bmyweb/
കളിമൺ യോദ്ധാക്കൾ is located in China
കളിമൺ യോദ്ധാക്കൾ
Location of കളിമൺ യോദ്ധാക്കൾ

ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ദിവംഗതനായ ചിൻ ഷി ഹ്വാങ്ങ് ഡിയുടെ(Qin Shi Huang) പ്രതിരോധ സൈന്യത്തെയാണ് കളിമൺ യോദ്ധാക്കൾ അല്ലെങ്കിൽ കളിമൺ പടയാളികളും കുതിരകളും (ഇംഗ്ലീഷ്: Terracotta Army ടെറാകോട്ടാ ആർമി) എന്ന് വിശേഷിപ്പിക്കുന്നത്. കളിമണ്ണിൽ തീർത്ത ശില്പങ്ങളാണ് ഇവ. ചിൻ ഷി ഹ്വാങ്ങ് ഡിയുടെ മൃതശരീരത്തിനൊപ്പം അടക്കം ചെയ്തവായിരുന്നു ഇവ.

മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനാക്കാർ. മരണാനതര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായാണ് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രധിനിധീകരിക്കുന്ന ശിലപസമൂഹത്തെയും ഇവർ അടക്കം ചെയ്തത്. ക്രി.മു 210-209 വർഷങ്ങളിലായിരുന്നു ഇത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെകുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 1974-ൽ ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലുള്ള ഗ്രാമീണ കർഷകരാണ് യാദൃച്ഛികമായി ഈ കളിമൺ ശില്പങ്ങളെ കണ്ടെടുത്തത്. യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ എന്നിവയെല്ലാം ഈ കൂട്ടത്തിലുണ്ട്. ഇവയിൽ ശിലപ്ങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാധിപതിയായിരിക്കും ഏറ്റവും വലുത്. മറ്റുപടയാളികൾ താരതമ്യേന ചെറുതും. വിപുലമായ ഉദ്ഖനന പ്രവർത്തനങ്ങളുടെ ഫലമായി മൂന്ന് കുഴികളിൽനിന്നായ് ഏകദേശം 8000ത്തിലധികം പടയാളികളെയും(കളിമൺ ശില്പങ്ങൾ) 520ഓളം കുതിരകളേയും കണ്ടെടുത്തിട്ടുണ്ട്.[1]

ചിത്രശാല[തിരുത്തുക]

ഒരു കളിമൺ യോദ്ധാവ്

അവലംബം[തിരുത്തുക]

  1. Jane Portal and Qingbo Duan, The First Emperor: China's Terracotta Army, British Museum Press, 2007, p. 167

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിമൺ_യോദ്ധാക്കൾ&oldid=3627860" എന്ന താളിൽനിന്ന് ശേഖരിച്ചത്