പുരാതന ലീജിയാങ് പട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന ലീജിയാങ് പട്ടണം
Old Town of Lijiang
*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Lijiang-calle-l01.jpg
രാജ്യം Flag of the People's Republic of China.svg ചൈന
തരം സാംസ്കാരികം
മാനദണ്ഡം ii, iv, v
അവലംബം 811
മേഖല ഏഷ്യാ-പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1997  (21 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലീജിയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃക സ്ഥാനമാണ് ലീജിയാങ് പുരാതന പട്ടണം (ഇംഗ്ലീഷ്:Old Town of Lijiang; ചൈനീസ്: 丽江古城). 800 വർഷത്തിലും അധികം പഴക്കമുള്ള ഒരു ചരിത്രം ഈ പട്ടണത്തിനുണ്ട്. ഇവിടുത്തെ പുരാതനമായ ജലപാതകളും പാലങ്ങളും പ്രശസ്തമാണ്. വാസ്തുവിദ്യ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ലീജിയാങ് മറ്റു പുരാതന ചൈനീസ് നഗരങ്ങളിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

നാശി ജനവിഭാഗമാണ്(Nakhi people) ഇവിടുത്തെ പരമ്പരാഗത താമസക്കാർ. 1997 ദിസംബർ 4നാണ് ലീജിയാങിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.[1] അതെതുടർന്ന് ഈ പുരാതന പട്ടണത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടവും ശ്രദ്ധിച്ചുവരുന്നു. ലീജിയാങിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും പിന്നീട് വർദ്ധനവുണ്ടായി.

അവലംബം[തിരുത്തുക]

  1. "Old Town of Lijiang". UNESCO. ശേഖരിച്ചത്: 2007-08-06. 

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ പുരാതന ലീജിയാങ് പട്ടണം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പുരാതന_ലീജിയാങ്_പട്ടണം&oldid=1822998" എന്ന താളിൽനിന്നു ശേഖരിച്ചത്