എൻ.കെ.പി. മുത്തുക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N.K.P. Muthukoya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.കെ.പി. മുത്തുക്കോയ
എൻ.കെ.പി. മുത്തുക്കോയ, 2011 ലെ കൊല്ലം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ദേശീയ ചിത്രകലാക്യാമ്പിൽ
ജനനം
ലക്ഷദ്വീപിലെ ആന്ത്രോത്ത്
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

ഭാരതീയനായ ഒരു ചിത്രകാരനാണ് എൻ.കെ.പി. മുത്തുക്കോയ. ഡൽഹിയിലെ നോയിഡയിൽ സ്ഥിരതാമസമാണ്.

ജീവിതരേഖ[തിരുത്തുക]

1941-ൽ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ ജനിച്ചു. 1940ക​ളി​ൽ മു​ത്തു​ക്കോ​യയു​ടെ കു​ടും​ബം ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ കണ്ണൂരിലേക്ക്​ താ​മ​സം മാ​റി​. ബാല്യകാലവും വിദ്യാഭ്യാസവും കണ്ണൂരും കോഴിക്കോടുമായിരുന്നു. എ​ല​ത്തൂ​ർ സി.​എം.​സി ഹൈ​സ്​​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. യൂ​നി​വേ​ഴ്​​സ​ൽ ആ​ർ​ട്​​സു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കെ.സി.എസ്. പണിക്കരുടെ കീഴിൽ മദ്രാസിലെ  കോളേജ് ഓഫ് ആർട്ടിലാണ് തന്റെ കലാപഠനം പൂർത്തിയാക്കി. പ​ഠ​ന​ത്തി​നു​ ശേ​ഷം കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി. ചീ​ഫ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ ഒാ​ഫി​സ​റാ​യാ​ണ്​ വി​ര​മി​ച്ചു.

1980-ലെ ട്രിനാലെയടക്കം നിരവധി ദേശീയ അന്തർദ്ദേശീയ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വളരെ മൗലികമായ കാവ്യാത്മക ശൈലിയാണ് അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവുക. ഒരു സർറിയലിസ്റ്റിക്ക് സ്വഭാവമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ശരീരങ്ങളും മനുഷ്യന്റെ വ്യഥയുമാണ്. അതേസമയം അവ ഒരുതരം അക്ഷേപഹാസ്യം അടങ്ങുന്നതുമാണ്. 2011-ൽ കേരള ലളിതകലാ അക്കാദമിയുടെ പത്മിനി പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹം അക്കാദമിയുടെ നിരവധി ദേശീയ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 'ഇൻട്രോ വർട്ട്', 'സാത്താനിക് ഗോസ്പൽസ്', 'ട്രംപന്റ് മ്യൂട്‌നി' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. [1]

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമി 2019ലെ ഫെല്ലോഷിപ്പ്
  • 2011-ൽ കേരള ലളിതകലാ അക്കാദമിയുടെ പത്മിനി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "കേരള ലളിതകലാ അക്കാദമി 2019ലെ ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചു". കേരള ലളിത കലാ അക്കാദമി. Archived from the original on 2020-12-22. Retrieved 23 December 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എൻ.കെ.പി._മുത്തുക്കോയ&oldid=3970758" എന്ന താളിൽനിന്ന് ശേഖരിച്ചത്