E = mc²

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐന്‍സ്റ്റൈന്റെ 1905 E = mc2 സംജ്ഞയുടെ 3മീറ്റര്‍ ഉയരമുള്ള പ്രതിമ, ജര്‍മനിയിലെ വാക് ഓഫ് ഐഡിയാസ് ഇല്‍ ഉള്ളത്

 E = mc^2 \, എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊര്‍ജ സമത്വം" സൂചിപ്പിക്കുന്നു. ഭൗതികശാസ്ജ്ഞനായ ഐന്‍സ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ വിവക്ഷകളില്‍ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊര്‍ജം എന്നിവ തമ്മില്‍ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഊറ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.

 E = mc^2 \,

ഇവിടെ


വാചകത്തില്‍ പറയുമ്പോള്‍ - ഊര്‍ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വര്‍ഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്.

ഈ സമീകരണത്തില്‍, c2 എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊര്‍ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിവര്‍ത്തന ഘടകം (conversion factor) ആണ്. ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥയില്‍ ഊര്‍ജത്തിന്റെ ഏകകം ജൂള്‍, ദ്രവ്യമാനത്തിന്റേത് കിലോഗ്രാം, പ്രവേഗത്തിന്റേത് മീറ്റര്‍ പ്രതി സെക്കന്റ് എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1 ജൂള്‍ സമം 1 കിലോഗ്രാം·മീ.2/സെക്കന്റ്2. ഏകകം വ്യക്തപ്പെടുത്തിയ രീതിയില്‍, E (ജൂളില്‍) = m (കിലോഗ്രാമില്‍) ഗുണം (299,792,458 മീറ്റര്‍/സെക്കന്റ്)2.

ഉള്ളടക്കം

[തിരുത്തുക] ദ്രവ്യ-ഊര്‍ജ രൂപാന്തരണം

ദ്രവ്യ-ഊര്‍ജ സമത്വം എന്ന ആശയം ഊര്ജസം‌രക്ഷണം, ദ്രവ്യസം‌രക്ഷണം എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.

[തിരുത്തുക] ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞയുടെ അര്‍ഥം

ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞ തായ്പേയ് 101ല്‍ ലോക ഭൗതികശാസ്ത്ര വര്‍ഷം, 2005ന്റെ ആഘോഷവേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.


[തിരുത്തുക] അണുകേന്ദ്രഭൗതികത്തിലുള്ള സ്വാധീനം

[തിരുത്തുക] പ്രായോഗിക ഉദാഹരണങ്ങള്‍

[തിരുത്തുക] ദ്രവ്യോര്‍ജസമത്വം - ഭൗതികത്തിലും ദര്‍ശനത്തിലും

ഐന്‍സ്റ്റൈന്റെ ദ്രവ്യ-ഊര്‍ജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തില്‍ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേല്‍മറിക്കുവാന്‍പോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊര്‍ജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു.[ക]

മലയാളി ശാസ്ത്രസാഹിത്യകാരനായ വെളിയനാട്‌ ഗോപാലകൃഷ്ണന്‍ നായര്‍ ഈ സമവാക്യത്തെ തന്റെ ഒരു ശാസ്ത്രകവിതയുടെ തലക്കെട്ടായി തിരഞ്ഞെടുത്തു. അദ്ദേഹം പാടുന്നു:

കനകാക്ഷരങ്ങളേ
വിശ്വൈകസത്യത്തിന്റെ
തനതാം സാക്ഷാത്കാര
ഭാവമാണല്ലോ നിങ്ങള്‍!
നിങ്ങളിലമര്‍ന്നതാ
നില്‍ക്കുന്നു പ്രപഞ്ചത്തിന്‍
ശൃംഖലാപ്രവര്‍ത്തന
തത്വസംഹിതയാകെ;
നിങ്ങള്‍തന്‍ നിയന്ത്രണ
സീമയില്‍ ചരിക്കുന്നി-
തര്‍ക്കചന്ദ്രന്മാര്‍ക്കൊപ്പം
താരകാഗണങ്ങളും
നിങ്ങള്‍താന്‍ ഭരിക്കുന്നു
സൂക്ഷ്മാണുവിന്റെ-
യുള്ളിലെയനസ്യൂത
ചലനഭ്രമണങ്ങള്‍!!

[തിരുത്തുക] കുറിപ്പുകള്‍

ക.^ ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുള്‍, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമര്‍ശിച്ച് സുകുമാര്‍ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊര്‍ജ്ജമാണെന്ന ഉപദര്‍ശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊര്‍ജ്ജം ഭൗതികോര്‍ജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുന്‍പ് കല്പിക്കപ്പെട്ട തത്ത്വങ്ങള്‍ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോര്‍ജ്ജം അതുകൊണ്ട് ആത്മീയോര്‍ജ്ജമാകുന്നില്ല.[2]
ഊര്‍ജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ സര്‍വപ്പള്ളി രാധാകൃഷ്ണനും തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കില്‍ അത് തീര്‍ത്തും അസത്യമാണ്."[3]

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] അവലംബങ്ങള്‍

  1. Development of the Doppler Electron Velocimeter—Theory, p. 13
  2. സുകുമാര്‍ അഴീക്കോടിന്റെ നവയാത്രകള്‍ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.
  3. എസ്.രാധാകൃഷ്ണന്‍, ‍An idealist View of Life(പുറം 10)

[തിരുത്തുക] ബാഹ്യകണ്ണികള്‍

Wikisource-logo.svg
Wikisource has original text related to this article:

"http://ml.wikipedia.org/wiki/E_%3D_mc%C2%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം