സൗരോര്‍ജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുനരുപയോഗ ഊര്‍ജങ്ങള്‍
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോര്‍ജ്ജം
ജലവൈദ്യുതി
സൗരോര്‍ജ്ജം
വേലിയേറ്റ ഊര്‍ജ്ജം
തിരമാല ഊര്‍ജ്ജം
പവനോര്‍ജ്ജം

സൂര്യനില്‍ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോര്‍ജ്ജം. സൗരോര്‍ജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍പ്പെടുന്നു. സൂര്യനില്‍ നിന്നും വരുന്ന ഊര്‍ജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

[തിരുത്തുക] സൂര്യനില്‍ നിന്നുള്ള ഊര്‍ജം

ഭൂയിലേക്കു വരുന്ന സൗരോര്‍ജ്ജത്തിന്റെ പകുതു മാത്രമേ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നുള്ളൂ.

174 പീറ്റാവാട്ട് ഊര്‍ജം സൂര്യനില്‍ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[1] ഇതില്‍ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങള്‍, സമുദ്രങ്ങള്‍, കരപ്രദേശങ്ങള്‍ എന്നിവയാല്‍ ആഗിരണം ചെയ്യപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് രശ്മികളും, അള്‍ട്രാവയലറ്റ് കിരണങ്ങളുടെ ചെറിയൊരു ഭാഗവും ആണ്‌.[2]


ഭൂമിയിലെ കരപ്രദേശങ്ങളും സമുദ്രങ്ങളും സൗരവികിരണം ആഗിരണം ചെയ്യുന്നുണ്ട്, ഇത് അവയുടെ ഊഷ്മാവ് ഉയരുന്നതിന്‌ കാരണമാകുന്നു. സമുദ്രങ്ങളുടെ ഉപരിതലത്തിലുള്ള നീരാവി കലര്‍ന്ന് ചൂട് പിടിച്ച വായു ഉയര്‍ന്ന് പൊങ്ങുന്നു, ഇത് അന്തരീക്ഷ വായുവിന്റെ സം‌വനത്തിന്‌ കാരണമാകുന്നു. ഇങ്ങനെ ഉയര്‍ന്ന് പൊങ്ങുന്ന വായു ഉയരത്തില്‍ ഊഷ്മാവ് കുറഞ്ഞ ഭാഗത്തെത്തുമ്പോള്‍ അതിലടങ്ങിയ നീരാവി ഘനീഭവിച്ച് ജലത്തിന്റെ സൂക്ഷ്മ കണികകള്‍ രൂപം കൊള്ളുന്നു, ഇത് മേഘങ്ങളുടെ രൂപീകരണത്തിന്‌ കാരണമാകുന്നു. ഇവ മഴയായി ഭൂമിയിലേക്ക് പതിക്കുന്നു, ഈ രീതിയില്‍ ജലത്തിന്റെ ചംക്രമണം പൂര്‍ത്തിയാകുന്നു. ജലത്തിന്റെ ഘനീഭവിക്കുന്നതിന്റെ ലീനതാപം സംവഹനം വര്‍ദ്ധിപ്പിക്കുന്നു ഇത് പ്രകൃതിയിലുണ്ടാകുന്ന കാറ്റ്, ചക്രവാതം, പ്രതിചക്രവാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.[3] കര, സമുദ്ര ഭാഗങ്ങള്‍ ആഗിരണം ചെയ്യുന്ന സൗരതാപം ഭൂമിയുടെ ഉപരിതലത്തിന്റെ ശരാശരി താപനില 14° സെല്‍ഷ്യസായി നിലനിര്‍ത്തുന്നു.[4] സസ്യങ്ങള്‍ പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ സൗരോര്‍ജം രാസോര്‍ജ്ജമായി മാറ്റുന്നു, ഇത് മറ്റ് ജീവികള്‍ക്ക് കൂടിയുടെ ഭക്ഷണത്തിന്റെ സ്രോതസ്സാകുന്നതോടൊപ്പം ഇവയെല്ലം ജൈവാശിഷ്ടങ്ങളായി മാറുന്നു, ഇതില്‍ നിന്ന് ഫോസില്‍ ഇന്ധങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.[5]

വര്‍ഷം പ്രതിയുള്ള സൗരോര്‍ജ്ജ ലഭ്യതയും മനുഷ്യന്റെ ഊര്‍ജ്ജോപയോഗവും
സൗരോര്‍ജം 3,850,000 EJ [6]
കാറ്റ് 2,250 EJ [7]
ജൈവഭാഗങ്ങള്‍ 3,000 EJ [8]
പ്രഥമിക ഊര്‍ജ്ജോപഭോഗം (2005) 487 EJ [9]
വൈദ്യുതി (2005) 56.7 EJ [10]


ഒരു വര്‍ഷ കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങള്‍, കരകള്‍ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോര്‍ജ്ജം ഏതാണ്ട് 3,850,000 എക്സാജൂള്‍ (EJ) വരും.[11] ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജം 2002 ല്‍ ലോകം മൊത്തം ഉപയോഗിച്ച ഊര്‍ജ്ജത്തിന്‌ തുല്യമാണ്‌.[12][13] പ്രകാശസംശ്ലേഷണം വഴി ഒരു വര്‍ഷം ഏകദേശം 3,000 എക്സാജൂള്‍ ഊര്‍ജം ജൈവഭാഗങ്ങളില്‍ ശേഖരിക്കപ്പെടുന്നു.[14] ഭൂമിയുടെ ഉപരിതലത്തില്‍ എത്തിചേരുന്ന സൗരോര്‍ജ്ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ എത്തിചേരുന്ന ഊര്‍ജ്ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളായ കല്‍ക്കരി പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യുറേനിയം എന്നിവയില്‍ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും.[15]

[തിരുത്തുക] അവലംബം

  1. Smil (1991), p. 240
  2. Natural Forcing of the Climate System. Intergovernmental Panel on Climate Change. ശേഖരിച്ചത് 2007-09-29.
  3. Radiation Budget. NASA Langley Research Center (2006-10-17). ശേഖരിച്ചത് 2007-09-29.
  4. Somerville, Richard. Historical Overview of Climate Change Science (PDF). Intergovernmental Panel on Climate Change. ശേഖരിച്ചത് 2007-09-29.
  5. Vermass, Wim. An Introduction to Photosynthesis and Its Applications. Arizona State University. ശേഖരിച്ചത് 2007-09-29.
  6. Smil (2006), p. 12
  7. Archer, Cristina. Evaluation of Global Wind Power. Stanford. ശേഖരിച്ചത് 2008-06-03.
  8. Energy conversion by photosynthetic organisms. Food and Agriculture Organization of the United Nations. ശേഖരിച്ചത് 2008-05-25.
  9. World Consumption of Primary Energy by Energy Type and Selected Country Groups, 1980-2004. Energy Information Administration. ശേഖരിച്ചത് 2008-05-17.
  10. World Total Net Electricity Consumption, 1980-2005. Energy Information Administration. ശേഖരിച്ചത് 2008-05-25.
  11. Smil (2006), p. 12
  12. Solar energy: A new day dawning? retrieved 7 August 2008
  13. Powering the Planet: Chemical challenges in solar energy utilization retrieved 7 August 2008
  14. Energy conversion by photosynthetic organisms. Food and Agriculture Organization of the United Nations. ശേഖരിച്ചത് 2008-05-25.
  15. Exergy (available energy) Flow Charts 2.7 YJ solar energy each year for two billion years vs. 1.4 YJ non-renewable resources available once.
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%B0%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം