സെസിൽ ബ്ലൗണ്ട് ഡി മില്ലെ
| സെസിൽ ബ്ലൗണ്ട് ഡി മില്ലെ | |
|---|---|
Photo of DeMille by Yousuf Karsh |
|
| ജനനം | Cecil Blount DeMille 1881 ഓഗസ്റ്റ് 12 Ashfield, Massachusetts |
| മരണം | 1959 ജനുവരി 21 (പ്രായം 77) Hollywood, California |
| തൊഴിൽ | Producer, director, editor, screenwriter, actor |
| സജീവം | 1913-1959 |
| ജീവിത പങ്കാളി | Constance Adams (m.1902-1959; his death) |
| പങ്കാളി | Jeanie MacPherson Julia Faye |
| മാതാപിതാക്കൾ | Henry Churchill DeMille Matilda Beatrice Samuel |
അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശബ്ദവുമായ [1] ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ(ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959). 1881 ഓഗസ്റ്റ് 12-ന് ആഷ്ഫീൽഡിൽ ജനിച്ചു. 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.
ഉള്ളടക്കം |
പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപകൻ [തിരുത്തുക]
1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു.
സിനിമാ നിർമാതാവ് [തിരുത്തുക]
വൻബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിർമാതാക്കളിൽ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്.
- ടെൻ കമാന്റ്മെന്റ്സ് (1923)
- ദ് കിങ് ഒഫ് കിങ്സ് (1927)
- ദ് ബുക്കാനീർ (1937)
- റീപ് ദ് വൈൽഡ് വിൻഡ് (1942)
- അൺകോൺക്വേർഡ് (1947)
- സാംസൺ ആൻഡ് ദെലീലി (1949)
- ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് (1951).
അക്കാദമി അവാർഡ് നേടിയ നിർമാതാവ് [തിരുത്തുക]
ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് അക്കാദമി അവാർഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ മെയ് ൽ ആൻഡ് ഫിമെയ് ൽ (1916), ദ് ഗോഡെസ്സ് ഗേൾ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
റേഡിയോ നാടക നിർമാതാവ് [തിരുത്തുക]
1936 മുതൽ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറിൽ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിർമിച്ചു. 1959 ജനുവരി 21-ന് പുതിയൊരു ചിത്രത്തിന്റെ നിർമാണ വേളയിൽ ഹോളിവുഡ്ഡിൽ അന്തരിച്ചു.
സംവിധാനം നിർവഹിച്ച ചിത്രങ്ങൾ [തിരുത്തുക]
| വർഷം | ചിത്രം | അകാദമി അവാർഡ് നേടിയവ | അകാദമി അവാർഡ് നൊമിനേഷൻ |
|---|---|---|---|
| 1919 | മെയിൽ ആൻഡ് ഫിമെയിൽ | ||
| 1926 | ദി വോൾഗ ബോട്ട്മാൻ | ||
| 1927 | ദി കിംഗ് ഓഫ് കിംഗ്സ് | ||
| 1928 | വാക്കിംഗ് ബാക് | ||
| 1928 | സ്കൈസ്ക്റാപെർ | ||
| 1929 | ദി ഗൊഡ്‌ലെസ്സ് ഗേൾ | ||
| 1929 | ഡൈനാമൈറ്റ് | ||
| 1930 | മാഡം സാതാൻ | ||
| 1931 | ദി സ്ക്വാ മാൻ | ||
| 1932 | ദി സൈൻ ഓഫ് ദി ക്രോസ് | ||
| 1933 | ദിസ് ഡേ ആൻഡ് ഏജ് | ||
| 1934 | ഫോർ ഫ്രിജിറ്റെന്റ് പ്യൂപിൾ | ||
| 1934 | ക്ലിയോപാട്ര | 1 | 5 |
| 1935 | ദി ക്രൂസെയിഡ് | 0 | 1 |
| 1936 | ദി പ്ലെയിൻസ്മാൻ | ||
| 1938 | ദി ബുക്കാനീർ | 1 | 0 |
| 1939 | യൂണിയൻ പസിഫിക് | 1 | 0 |
| 1940 | നോർത്ത് വെസ്റ്റ് മൗണ്ടെഡ് പൊലീസ് | 1 | 4 |
| 1942 | റിപീറ്റ് ദി വൈൽഡ് വിൻഡ് | 1 | 2 |
| 1944 | ദി സ്റ്റോറി ഒഫ് ഡോക്ടർ വാസ്സൽ | 1 | 0 |
| 1947 | അൺകോൺക്വേർഡ് | 1 | 0 |
| 1948 | കാലിഫോർണിയാസ് ഗോൾഡെൻ ബിഗിനിംഗ് | ||
| 1949 | സാംസൺ അൻഡ് ഡെലില | 2 | 5 |
| 1952 | ദി ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് | 2 | 5 |
| 1956 | ദി ടെൻ കമാൻഡ്മെന്റ്സ് (1956 ഫിലിം) | 1 | 7 |
അവലംബം [തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
|