സുന്ദരി ആമ്പൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| സുന്ദരി ആമ്പൽ Nymphaea pubescens |
|
|---|---|
| Hairy water lily (Nymphaea pubescens) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| നിര: | Nymphaeales |
| കുടുംബം: | Nymphaeaceae |
| ജനുസ്സ്: | Nymphaea |
| വർഗ്ഗം: | N. pubescens |
| ശാസ്ത്രീയ നാമം | |
| Nymphaea pubescens Willd. |
|
| പര്യായങ്ങൾ | |
|
Nymphaea rubra Roxb. ex Andrews |
|
ആമ്പലുകളിലെ ഒരു വിഭാഗമാണ് സുന്ദരി ആമ്പൽ. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു. പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാനസസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.