സീനിയേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സീനിയേഴ്സ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | വൈശാഖ് |
| നിർമ്മാണം | വൈശാഖ് രാജൻ |
| രചന | സച്ചി-സേതു |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | സന്തോഷ് വർമ്മ അനിൽ പനച്ചൂരാൻ |
| ഛായാഗ്രഹണം | ഷാജി |
| ചിത്രസംയോജനം | മഹേഷ് നാരായണൻ |
| സ്റ്റുഡിയോ | വൈശാഖ് സിനിമ |
| വിതരണം | വൈശാഖ് റിലീസ് |
| റിലീസിങ് തീയതി | 2011 മേയ് 7 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതാണ് ഇതിവൃത്തം. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- ജയറാം – പത്മനാഭൻ (പപ്പു)
- കുഞ്ചാക്കോ ബോബൻ – റെക്സ് മാനുവേൽ
- ബിജു മേനോൻ – ഫിലിപ്പ് ഇടിക്കുള
- മനോജ് കെ. ജയൻ – റഷീദ് മുന്ന
- അനന്യ – ജെനി
- പത്മപ്രിയ – ഇന്ദു
- മീര നന്ദൻ – ലക്ഷ്മി
- സുരാജ് വെഞ്ഞാറമ്മൂട് – തവള തമ്പി
- ജഗതി ശ്രീകുമാർ – അടിയോടി
- സിദ്ദിഖ് – ഉണ്ണിത്താൻ
- രാധ വർമ്മ – ഫാത്തിമ, മുന്നയുടെ ഭാര്യ
- ജ്യോതിർമയി – എൽസമ്മ, ഇടിക്കുളയുടെ ഭാര്യ
- വിജയരാഘവൻ – അലാവുദ്ദീൻ റാവുത്തർ
- ലാലു അലക്സ് – ഇടിക്കുളയുടെ ഭാര്യാപിതാവ്
- ഷമ്മി തിലകൻ – സി.ഐ.
- രഹസ്യ – വടുതല വത്സല
- സുമിത് നവാൽ – റെക്സിന്റെ അച്ഛൻ
- സജിത ബേട്ടി – റെക്സിന്റെ അമ്മ
സംഗീതം[തിരുത്തുക]
അൽഫോൻസ് ജോസഫ്, അലക്സ് പോൾ, ജാസി ഗിഫ്റ്റ് എന്നിവർ ഈണം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |||||
| 1. | "ആരാമം നിറഞ്ഞേ" | സന്തോഷ് വർമ്മ | അൽഫോൻസ് ജോസഫ് | ബെന്നി ദയാൽ, ലക്ഷ്മി | 4:20 | |||||
| 2. | "ഇത്തിരി ചക്ക നുള്ളി" | അനിൽ പനച്ചൂരാൻ | ജാസി ഗിഫ്റ്റ് | ജാസി ഗിഫ്റ്റ്, ഇമ്രാൻ, അനുരാധ ശ്രീറാം | 4:04 | |||||
| 3. | "നേരം തെറ്റിപ്പോയാലും" | സന്തോഷ് വർമ്മ | അലക്സ് പോൾ | രമേഷ് ബാബു, പ്രദീപ് ബാബു, വിപിൻ സേവ്യർ, ശ്യാം പ്രസാദ്, നിതിൻ | 4:25 | |||||
| 4. | "റിഥം ഓഫ് ഡെത്ത്" | അൽഫോൻസ് ജോസഫ് | ഇൻസ്ട്രമെന്റൽ | 2:48 | ||||||
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സീനിയേഴ്സ്
- സീനിയേഴ്സ് – മലയാളസംഗീതം.ഇൻഫോ