സജിത മഠത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജിത മഠത്തിൽ
സജിത മഠത്തിൽ Sajitha Madathil 8826.jpg
സജിത മഠത്തിൽ
ജനനം സെപ്റ്റംബർ 2
കോഴിക്കോട്, കേരളം
ഭവനം Sarvodaya Enclave, New Delhi
തൊഴിൽ അഭിനേത്രി
ജീവിതപങ്കാളി(കൾ) Rubin D Cruz

നാടകരംഗത്തും ചലച്ചിത്രരംഗത്തും പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണു് സജിത മഠത്തിൽ. മികച്ച രണ്ടാമത്തെ നടിക്കുള്ള 2012-ലെ കേരള സർക്കാരിന്റെ പുരസ്കാരം ഷട്ടർ എന്ന ചിത്രത്തിലെ അഭിനയത്തിന് സജിതയ്ക്കു ലഭിച്ചു[1]. ഇപ്പോൾ ഡൽഹിയിലെ സംഗീത നാടക അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.[2] ആദിമധ്യാന്തം, ഷട്ടർ, വീരപുത്രൻ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്ന സ്ത്രീവാദനാടകവേദിയിലൂടെ പുറത്തുവന്ന ചിറകടിയൊച്ചകൾ എന്ന നാടകത്തിന്റെ ആവിഷ്കാരത്തിൽ പ്രധാന പങ്കുവഹിച്ചു.

കൊൽക്കൊത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നു നാടകത്തിൽ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് എം ഫിലും നേടി. ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പി.എച്ച്.ഡിക്കായുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.[3].

വിവാദം[തിരുത്തുക]

2008 മുതൽ കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സജിതയെ 2012-ൽ കാരണമൊന്നും കാണിക്കാതെ പുറത്താക്കി.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ മികച്ച കുട്ടികളുടെ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം - 2000
  • മികച്ച സമകാലിക സംഭവ പരിപാടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം - 2000
  • മികച്ച ഡോക്യുമെന്ററിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - 2001
  • കേരള സംഗീതനാടക അക്കാദമിയുടെ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം - മലയാള നാടക സ്ത്രീചരിത്രം - 2010 [3][4]
  • മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - ഷട്ടർ - 2012 [1]

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • മലയാള നാടക സ്ത്രീചരിത്രം[5]
  • അരങ്ങിന്റെ വകഭേദങ്ങൾ[6]
  • എം.കെ. കമലം [7]

ചിത്രശാല[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sajitha_Madathil എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സജിത_മഠത്തിൽ&oldid=2055967" എന്ന താളിൽനിന്നു ശേഖരിച്ചത്