ഈ അടുത്ത കാലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ അടുത്ത കാലത്ത്

പോസ്റ്റർ
സംവിധാനം അരുൺ കുമാർ അരവിന്ദ്
നിർമ്മാണം രാജു മല്യത്ത്
രചന മുരളി ഗോപി
അഭിനേതാക്കൾ
സംഗീതം ഗോപി സുന്ദർ
ഗാനരചന റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ
ചിത്രസംയോജനം അരുൺ കുമാർ അരവിന്ദ്
സ്റ്റുഡിയോ രാഗം മൂവീസ്
വിതരണം സെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി 2012 ഫെബ്രുവരി 24
സമയദൈർഘ്യം 162 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ അടുത്ത കാലത്ത്.[1][2][3][4][5] മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്റെയും രചയിതാവിന്റെയും രണ്ടാമത്തെ ചലച്ചിത്രമാണിത്. ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ് മേനോൻ, നിഷാൻ, മൈഥിലി, തനുശ്രീ ഘോഷ്, ലെന തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷഹ്‌നാദ് ജലാൽ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ഗോപി സുന്ദർ ആണ്.

ഒരു റൂബിക്സ് ക്യൂബിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ ആഖ്യാനശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആറു വ്യക്തികളുടെ ജീവിതങ്ങൾ ചില അപ്രതീക്ഷിത സാഹചര്യങ്ങളാൽ ബന്ധപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

  • ഇന്ദ്രജിത്ത് – വിഷ്ണു
  • മുരളി ഗോപി – അജയ് കുര്യൻ
  • അനൂപ് മേനോൻ – ടോം ചെറിയാൻ
  • നിഷാൻ – റുസ്തം
  • മൈഥിലി – രമണി
  • തനുശ്രീ ഘോഷ് – മാധുരി കുര്യൻ
  • ലെന – രൂപ
  • ജഗതി ശ്രീകുമാർ – ബോണക്കാട് രാമചന്ദ്രൻ
  • ബൈജു – വാറ്റ്സൺ
  • മണികണ്ഠൻ പട്ടാമ്പി – സുന്ദരം
  • ജിമി ജോർജ്ജ് – ഷൈലജ
  • ഇന്ദ്രൻസ് – ബ്രോക്കർ
  • കൃഷ്ണപ്രഭ – ബിന്ദു
  • ബേബി ഇവ – മിന്നു
  • ബേബി വൈഷ്ണവി – ചിന്നു
  • മാസ്റ്റർ റംസാൻ – ആയുർ
  • അനിത – രത്നം
  • ശാന്താകുമാരി – വിഷ്ണുവിന്റെ അമ്മ
  • കെ.പി.എ.സി. ലീലാമണി – പാട്ടി
  • മങ്ക മഹേഷ് – രാമചന്ദ്രന്റെ ഭാര്യ
  • കലാഭവൻ ഹനീഫ് – മമ്മൂട്ടി
  • സജിത മഠത്തിൽ – മാധുരിയുടെ അമ്മ
  • റിസബാവ – മാധുരിയുടെ അച്ഛൻ
  • ദിനേശ് പണിക്കർ – മന്ത്രി
  • പ്രേം പ്രകാശ് – മനോരോഗ വിദഗ്ദ്ധൻ
  • ഗോപാൽജി – എസ്.ഐ. സോമശേഖരൻ
  • ഫെലിക്സ് ജെ.കെ. – സുലൈമാൻ ഭായ്
  • ബിജു വർക്കി – അച്ചൻ
  • ഷൈൻ ടോം ചാക്കോ – കൊലയാളി
  • ദിനേശ് – തൃശ്ശൂർ ഗുണ്ട

നിർമ്മാണം[തിരുത്തുക]

2011 സെപ്റ്റംബർ 12-ന് തിരുവനന്തപുരത്ത് വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[6] ചിത്രീകരണം തുടങ്ങുന്നതിനു മുൻപു തന്നെ സെപ്റ്റംബർ 5-ന് ഔദ്യോഗിക ടീസർ പുറത്തിറക്കി.[7] ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 28-ന് ആരംഭിച്ചു.[8] നാഗർകോവിലിൽ പകർത്തിയ ചില രംഗങ്ങളൊഴിച്ചാൽ തിരുവനന്തപുരത്താണ് ചിത്രീകരണം പൂർണ്ണമായും നടന്നത്. ഔദ്യോഗിക ട്രെയിലർ 2012 ജനുവരി 27-നു പുറത്തിറങ്ങി.

പ്രദർശനം[തിരുത്തുക]

2012 ഫെബ്രുവരി 24-നു കേരളത്തിലെ 63 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശനമാരംഭിച്ചു. 2012 ഡിസംബറിൽ നടന്ന പതിനേഴാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടുകയും ചെയ്തു.

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ഒരു വഴിയായ്"   വിജയ് യേശുദാസ്, നയന നായർ 5:03
2. "ഓ പൊൻതൂവലായ്"   രാഹുൽ നമ്പ്യാർ, സിതാര കൃഷ്ണകുമാർ 4:50
3. "നാട്ടിൽ വീട്ടിൽ"   ഗോപി സുന്ദർ, അന്ന കാതറിന വളയിൽ 4:36

അവലംബം[തിരുത്തുക]

  1. "▬ ► EE ADUTHA KALATHU◄▬". Snehasallapam.com. 2011-08-13. ശേഖരിച്ചത് 2011-08-14.  Text " Indrajith - Anoop Menon - Arun Kumar " ignored (സഹായം)
  2. "The new ‘Cocktail’ party". Showbuzz.com. 2011-07-24. ശേഖരിച്ചത് 2011-09-20. 
  3. http://www.kochivibe.com/tag/ee-adutha-kalath/
  4. "'Cock Tail' director is back". Movieorange.com. 2011-07-28. ശേഖരിച്ചത് 2011-09-20. 
  5. "Arunkumar's next movie titled Ee Adutha Kaalathu". Entertainment.Oneindia.com. 2011-07-29. ശേഖരിച്ചത് 2011-09-20. 
  6. ""Ee Adutha Kalathu" shoot starts from 12 September 2011". 
  7. EE Adutha Kalathu Teaser.
  8. "Ee Adutha Kaalath Second Schedule starts". 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഈ_അടുത്ത_കാലത്ത്&oldid=1712497" എന്ന താളിൽനിന്നു ശേഖരിച്ചത്