മഹാത്മാഗാന്ധി സർവ്വകലാശാല
|
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി |
|
|---|---|
| ആദർശസൂക്തം | വിദ്യായ അമ്രൃതംസ്നുതേ |
| സ്ഥാപിതം | 1983 |
| വിഭാഗം/തരം | പബ്ലിക് |
| ചാൻസലർ | എച്ച്.ആർ. ഭരദ്വാജ് |
| വൈസ് ചാൻസലർ | ഡോ. രാജൻ ഗുരുക്കൾ |
| സ്ഥലം | കോട്ടയം, കേരളം, ഇന്ത്യ |
| അഫിലിയേഷൻ | യു.ജി.സി |
| വെബ്‌സൈറ്റ് | എം.ജി.യൂനിവേഴ്‌സിറ്റി |
മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റി 1983 ഒക്ടോബർ 3-നാണ് സ്ഥാപിതമായത്. കോട്ടയമാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർവ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആർട്സ്, സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർവ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകള്ക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അക്കാദമിക് സെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇന്ഗ്ലിഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം . എം എസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം , ബയോ മെഡിക്കൽ ഗവേഷണം , സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വ കലാശാലയുടെ പ്രത്യേകതയാണ്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കേരളത്തിലെ സർവ്വകലാശാലകൾ |
|---|
| കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല |