സംവാദം:ഏകദിന ക്രിക്കറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

w:One Day International അല്ലേ ശരിക്കും ഇന്റര്വിക്കി?--അഭി 11:40, 12 നവംബർ 2008 (UTC)[മറുപടി]

അല്ല. ഏകദിന ക്രിക്കറ്റിന്റെ ഒരു ഭാഗം മാത്രമായ അന്താരാഷ്ട്ര ഏകദിനമാണത്. ഇതുകൂടാതെ ഏകദിന ക്രിക്കറ്റ് ആഭ്യന്തരതലത്തിലും കൌണ്ടി തലത്തിലും മറ്റും നടക്കുന്നുണ്ട്. --സിദ്ധാർത്ഥൻ 11:48, 12 നവംബർ 2008 (UTC)[മറുപടി]
കൂടാതെ ഇതിന് പേര് നിയന്ത്രിത ഓവർ ക്രിക്കറ്റ് മത്സരം എന്നോ മറ്റോ ആക്കേണ്ടതാണെന്ന് തോന്നുന്നു. അതിനുശേഷം ഏകദിന ക്രിക്കറ്റ് ഇങ്ങോട്ട് മാറ്റിയാൽ മതി. ട്വൻറി20യും മറ്റും നിയന്ത്രിത ഓവർ മത്സരങ്ങളാണല്ലോ. അതെല്ലാം ഒരു ദിവസം കൊണ്ട് തീരുകയും ചെയ്യുന്നുണ്ട്. --സിദ്ധാർത്ഥൻ 11:50, 12 നവംബർ 2008 (UTC)[മറുപടി]

ഈ താളിലെ കണ്ടന്റ് ഓഡീഐയെക്കുറിച്ചാണ്. പിന്നെ പത്രങ്ങളിലും മറ്റും ഏകദിനം എന്നതുകൊണ്ട് സാധാരണയായി ഒഡിഐയെത്തന്നെയല്ലെ വിവക്ഷിക്കാറ്?, വാച്യാർത്ഥം ഒരു ദിവസംകൊണ്ട് തീരുന്ന ക്രിക്കറ്റ് എന്നാണെങ്കിലും..--അഭി 16:21, 12 നവംബർ 2008 (UTC)[മറുപടി]

prettyurl, limited overs cricket എന്നത് മാറ്റി one day international എന്നാക്കിക്കൂടേ? --Wikiwriter 13:35, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

float --Vssun 02:15, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പരമാവധി 20 മുതൽ 50 ഓവറുകളാണ് സാധാരണയായി ഏകദിന മത്സരങ്ങളിലെ ഒരിന്നിംഗ്സിൽ ഉണ്ടാവുക.

ഏകദിന ക്രിക്കറ്റ് സാധാരണയായി 50 ഓവറുകളല്ലേ ? ട്വന്റി20 ക്രിക്കറ്റ്‌ എന്നൊരു ലേഖനം വേറെയുള്ള സ്ഥിതിക്ക് ഇങ്ങനൊരു വാചകം ഇവിടെ വരേണ്ട കാര്യമില്ലല്ലോ. ഇതിൽ 50 ഓവർ ക്രിക്കറ്റിനെ കുറിച്ച് മാത്രം എഴുതിയാൽ മതി എന്നാണെന്റെ അഭിപ്രായം. --വിക്കിറൈറ്റർ : സംവാദം 12:05, 7 നവംബർ 2010 (UTC)[മറുപടി]

20 ഓവറെങ്കിലും കളിക്കാത്ത കളി അസാധുവായിരിക്കും. അല്ലാത്തതിന് മഴനിയമമെങ്കിലും ഉപയോഗിച്ച് റിസൾട്ടുണ്ടാക്കും ആ അർത്ഥത്തിലായിരിക്കണം അങ്ങനെ എഴുതിയിരിക്കുന്നത്. പണ്ട് 60 ഓവറിലായിരുന്നു കളിച്ചിരുന്നത് എന്ന കാര്യം കൂടി ലേഖനത്തിലുണ്ടായിരുന്നാൽ നന്നായിരുന്നു. --Vssun (സുനിൽ) 14:40, 7 നവംബർ 2010 (UTC)[മറുപടി]

ഈ ലേഖനം എന്തിനെപ്പറ്റിയുള്ളതാകുന്നു എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തേണ്ടിയിരിക്കുന്നു. ഇത് limited overs cricket ആണോ അതോ one day international ആണോ ? --വിക്കിറൈറ്റർ : സംവാദം 14:23, 12 നവംബർ 2010 (UTC)[മറുപടി]

തലക്കെട്ട് വച്ച് ഇത് one day international ആണ് :-) --കിരൺ ഗോപി 14:39, 12 നവംബർ 2010 (UTC)[മറുപടി]

എങ്കിൽ ഇതിൽ ഏകദിന ക്രിക്കറ്റിനെക്കുറിച്ച് (50 ഓവർ) മാത്രം എഴുതിയാൽ പോരേ ? അപ്പോൾ ഇതിന്റെ ഇന്റർവിക്കി കണ്ണിയും മാറ്റേണ്ടതാണ്. --വിക്കിറൈറ്റർ : സംവാദം 16:52, 12 നവംബർ 2010 (UTC)[മറുപടി]

ഈ ലേഖനം എന്താണ്...?[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് ഏകദിന ക്രിക്കറ്റ് എന്നും ഇന്റർവിക്കി താളിലേക്കുമാണ്. എങ്കിൽ ലിമിറ്റഡ് ഓവേഴ്സ് ക്രിക്കറ്റ് എന്നതിനെ പരിഭാഷപ്പെടുത്തി പരിമിത ഓവർ ക്രിക്കറ്റ് എന്ന് ഇതിന്റെ തലക്കെട്ട് മാറ്റിക്കൂടേ...? ഏകദിന ക്രിക്കറ്റ് എന്നാൽ ഒരു ദിവസം കൊണ്ടുള്ള കളിയാണെങ്കിലും മിക്കവരും ചിന്തിക്കുക ODI യെ പറ്റിയാണ്. ഇംഗ്ലീഷിൽ രണ്ടിനും രണ്ട് ലേഖനങ്ങൾ ഉണ്ട്. അപ്പോൾ ഇവിടേയും അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് എന്നൊരു ലേഖനം തുടങ്ങി ODI എന്നതിലേക്ക് ഒരു ഇന്റ്ർവിക്കി നൽകിയാലോ...? --വിക്കിറൈറ്റർ : സംവാദം 12:29, 27 നവംബർ 2013 (UTC)[മറുപടി]

മലയാളത്തിൽ ഏകദിനക്രിക്കറ്റ് എന്ന് പറഞ്ഞാൽ ODI-യെത്തന്നെയാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ഇതിന്റെ ഇന്റർവിക്കി ODI cricket-ലേക്ക് തിരിക്കുകയും പരിമിത ഓവർ ക്രിക്കറ്റ് എന്ന പേരിൽ പുതിയ താൾ തുടങ്ങി, അതിനെ Limited overs cricket എന്നതിലേക്ക് ലിങ്ക് ചെയ്യുന്നതുമായിരിക്കും നല്ലത്. --Vssun (സംവാദം) 17:38, 27 നവംബർ 2013 (UTC)[മറുപടി]
float ഇന്റർവിക്കി ODI ആക്കി. --വിക്കിറൈറ്റർ : സംവാദം 04:39, 30 നവംബർ 2013 (UTC)[മറുപടി]