സംവാദം:ഉണ്ട (പലഹാരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉണ്ടമ്പൊരി എന്നല്ലേ ജിഗേഷേ? --Vssun 04:29, 31 മാർച്ച് 2009 (UTC)[മറുപടി]

ഇതു തന്നെയല്ലേ? ബോണ്ട.--സുഭീഷ് - സം‌വാദങ്ങൾ 14:53, 31 മാർച്ച് 2009 (UTC)[മറുപടി]

ബോണ്ട അല്ല സുബീഷെ , ബോണ്ടയിൽ ഉരുളൻ കിഴങ്ങ് കൊണ്ടുള്ള മസാല കറിയാണ് ഉണ്ടായിരിക്കുക.--Jigesh talk 15:07, 31 മാർച്ച് 2009 (UTC)[മറുപടി]

ഉണ്ട എന്നാൽ ശരിക്കും ഗോളം (സ്പിയർ) എന്നല്ലേ അർത്ഥം? ഇതിന്റെ പേരിന്റെ കൂടെ പലഹാരമെന്നോ മറ്റോ ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. കൂടാതെ, ഗോതമ്പുണ്ട, അവലോസുണ്ട തുടങ്ങിയവയെയും ഇവിടെയൊക്കെ ചുമ്മാ ഉണ്ട എന്ന് വിളിക്കാറുണ്ട് :)--അഭി 04:43, 1 ഏപ്രിൽ 2009 (UTC)[മറുപടി]

ഈ ലേഖനത്തിൻറെ തലക്കെട്ട് ഉണ്ടമ്പൊരി എന്നാക്കുന്നതാവും ശരി... ഇവിടെ ഇങനെ ഒരു ലേഖനം ഉള്ളപ്പോൾ എന്തിനാ ബോണ്ടയുടെ താളിൽ ഒരു സം‌വാദം...ഉണ്ടമ്പൊരിയൊക്കെ ഇങ്ങോട്ട് പോരട്ടേ... :) Aruna 17:25, 4 ഏപ്രിൽ 2009 (UTC)[മറുപടി]

ഉണ്ട ഇപ്പഴും ഉണ്ടതന്നെയാണല്ലോ....--Atjesse (സംവാദം) 11:31, 24 ഏപ്രിൽ 2009 (UTC)[മറുപടി]

ഉണ്ടമ്പൊരി തന്നെയാണ് ഉണ്ട ( ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്നത്). അരിയുണ്ട വേറെയാണെ!! --Jigesh talk 11:06, 27 ഏപ്രിൽ 2009 (UTC)[മറുപടി]

ഇത് നമ്മുടെ ഉണ്ടക്കായ ആണെന്ന് വിചാരിക്കുന്നു, പടം ഉണ്ടെങ്കിൽ ഉറപ്പിക്കാമായിരുന്നു. വെറും ഉണ്ട എന്നുനൽകിയാൽ പോര. എള്ളുണ്ട, അരിയുണ്ട, തരിയുണ്ട അങ്ങനെ ഉണ്ടകൾ പലവിധമുണ്ട് --ജുനൈദ് | Junaid (സം‌വാദം) 05:35, 24 ജൂൺ 2010 (UTC)[മറുപടി]

ഈ താളിൽ പരാമർശിച്ചിരുന്നത് ഉണ്ടമ്പൊരിയെക്കുറീച്ചായതുകൊണ്ടും, ഉണ്ടമ്പൊരി ഇങ്ങോട്ട് തിരിച്ചുവിട്ടതുകൊണ്ടും ഈ മാറ്റം റിവർട്ട് ചെയ്യുന്നു. ഈ താളിനെ ഉണ്ടമ്പൊരി എന്ന് പേരുമാറ്റി, ഉണ്ട എന്നതിന് വേറെ താളുണ്ടാക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 07:48, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഉണ്ട_(പലഹാരം)&oldid=768554" എന്ന താളിൽനിന്ന് ശേഖരിച്ചത്