ശ്വേത മോഹൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശ്വേത മോഹൻ | |
|---|---|
| ജനനനാമം | ശ്വേത |
| സംഗീതശൈലി | ചലച്ചിത്ര പിന്നണി ഗായിക |
| തൊഴിലുകൾ | ഗായിക |
| ഉപകരണം | ഗായിക |
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയാണ് ശ്വേത മോഹൻ. മലയാളം, തമിഴ്, കന്നട, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ ശ്വേത പാടിയിട്ടുണ്ട്. പിന്നണി ഗായികയായ സുജാത മോഹന്റെ മകളാണ് ശ്വേത[1].
ഉള്ളടക്കം |
സ്വകാര്യ ജീവിതം[തിരുത്തുക]
സ്റ്റെല്ല മരിയ കോളേജിൽ നിന്ന് ശ്വേത ബിരുദം പൂർത്തിയാക്കി. 2011 ജനുവരി 16-നു് സുഹൃത്തായ അശ്വിൻ ശശിയെ ശ്വേത വിവാഹം ചെയ്തു[2].
ശ്രദ്ധേയമായ ചില മലയാള ഗാനങ്ങൾ[തിരുത്തുക]
- അമ്മ മഴക്കാറിനു - മാടമ്പി
- കോലക്കുഴൽ വിളികേട്ടോ - നിവേദ്യം
- കുയിലേ പൂങ്കുയിലേ - നോവൽ
- മാമ്പുള്ളി കാവിൽ - കഥ പറയുമ്പോൾ
- കിളിച്ചുണ്ടൻ മാവിൽ - റോമിയോ
- എന്താണെന്നു - ഗോൾ
- മന്ദാരപ്പൂമൂളി - വിനോദയാത്ര
- യമുനാ വെറുതെ - ഒരേ കടൽ
- തൊട്ടാൽ പൂക്കും - മോസ് ആൻഡ് ക്യാറ്റ്
- ഒരു യാത്രാമൊഴി - കുരുക്ഷേത്ര
- പ്രിയനുമാത്രം - റോബിൻഹുഡ്
- രാക്കുയിലിൻ - സുൽത്താൻ
- ഒരു നാൾ - തലപ്പാവ്
- സുന്ദരി ഒന്ന് - ലയൺ
- മാവിൻ ചോട്ടിലെ -ഒരുനാൾ വരും
പുരസ്കാരങ്ങൾ[തിരുത്തുക]
- 2007: മികച്ച ഗായികക്കുള്ള കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം - നിവേദ്യം
- 2008: മലയാള ചലച്ചിത്ര രംഗത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ് - ഒരേ കടൽ
- 2008: മികച്ച പിന്നണി ഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് -നോവൽ
- മികച്ച പിന്നണി ഗായികക്കുള്ള വനിതഫിലിം അവാർഡ്
- മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്
- 2007: സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ്
അവലംബം[തിരുത്തുക]
- ↑ Vijayakumar, Sindhu (30 January 2010). "Shweta Mohan is happy". Times of India. ശേഖരിച്ചത് 7 May 2010.
- ↑ "Celebs at Shwetha-Ashwin's wedding". Sify. ശേഖരിച്ചത് 2011-02-01.