ശ്രീരംഗനാഥ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീരംഗനാഥ ക്ഷേത്രം,തൃശ്ശിനാപ്പള്ളി.JPG

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം.ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്.ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്.നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.അനന്തശയന രൂപത്തിലുള്ള വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പറ്റയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തി

[തിരുത്തുക] ശ്രീരംഗം ക്ഷേത്രം

പ്രധാന ലേഖനം: ശ്രീരംഗനാഥ ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രമാണ് ഇത്. [1] കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു.[2] ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്.[3] അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. [4] ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

  1. ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്ര വെബ് സൈറ്റ്
  2. നൂറ്റെട്ട് ദിവ്യദേശങ്ങൾ-തിരുവരംഗം
  3. നൂറ്റെട്ട് ദിവ്യദേശങ്ങൾ
  4. നൂറ്റെട്ട് ദിവ്യദേശങ്ങൾ-തിരുവരംഗം
"http://ml.wikipedia.org/w/index.php?title=ശ്രീരംഗനാഥ_ക്ഷേത്രം&oldid=1032168" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ