ശാശ്വതഭൂനികുതിവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ അഥവാ സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ വ്യവസ്ഥപ്രകാരം ബീഹാർ, ഒറീസ്സാ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു. ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു. ശാശ്വതഭൂനികുതിവ്യവസ്ഥ പ്രകാരം 1793ൽ നിശ്ചയിച്ച നികുതി നിരക്ക് ഭാവിയിൽ യാതൊരു സാഹചര്യത്തിലും പുതുക്കി നിശ്ചയിച്ചുകൂടെന്നു പ്രഖ്യാപിക്കപ്പെട്ടു[1].

ഈ വ്യവസ്ഥപ്രകാരം കർഷകന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്താവുകയും, ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കൃഷിക്കാർ അവരുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയരാകേണ്ടി വരുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. എ. ശ്രീധരമേനോൻ, എഡി. (1995). "22". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (ഭാഷ: മലയാളം) (രണ്ടാം എഡി.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. pp. 252,253. 
"http://ml.wikipedia.org/w/index.php?title=ശാശ്വതഭൂനികുതിവ്യവസ്ഥ&oldid=1820212" എന്ന താളിൽനിന്നു ശേഖരിച്ചത്