വേലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേലാൻഡ്
Wayland Logo.svg
Wayland demo 2.png
വേലാൻഡിന്റെ പ്രദർശനം
സ്രഷ്ടാവ് Kristian Høgsberg
ആദ്യപതിപ്പ് 2008
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
1.2.0 / 13 ജൂലൈ 2013; 16 months മുമ്പ് (2013-07-13)
വികസനനില Officially released
പ്രോഗ്രാമിംഗ് ഭാഷ സി
ഓപ്പറേറ്റിങ്ങ് സിസ്റ്റം ലിനക്സ്
തരം Display server
അനുമതിപത്രം MIT
വെബ്‌സൈറ്റ് wayland.freedesktop.org
The Wayland display server protocol

ലിനക്സ് പണിയിടങ്ങൾക്കുവേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[1][2]

എം.ഐ.ടി. അനുമതിപത്രപ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[3]

ഡിസൈൻ[തിരുത്തുക]

ലിനക്സിലുള്ള ഡിറക്റ്റ് റെന്ററിംഗ് മാനേജർ, കെർണൽ മോഡ് സെറ്റിംഗ്, ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ മുതലായവയുപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. ജൂൺ 2010 മുതൽ വേലാൻഡ് കോമ്പോസിറ്റർ ഓപ്പൺ ജിഎൽ ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.[4][5] .[6]

ഉപയോഗം[തിരുത്തുക]

ഉബുണ്ടുവിന്റെ ഭാവി വെർഷനുകളിൽ വേലാൻഡ് ഡിസ്പ്ലേ മാനേജരായി ഉപയാഗിക്കുമെന്ന് നവംബർ 4 2010 ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു[7]. എന്നാൽ 2013 മാർച്ചിൽ കാനോനിക്കൽ ലിമിറ്റഡ് ഇത് ഔദ്യോഗികമായി തിരസ്കരിക്കുകയും, തങ്ങളുടെ പുതിയ മിർ ഡിസ്പ്ലേ സെർവർ ആയിരിക്കും ഉപയോഗിക്കുക എന്നറിയിക്കുകയും ചെയ്തു [8].

വേലാൻഡ് തയ്യാറാകുമ്പോൾ മീഗോ പ്രോജക്റ്റിൽ അത് സ്വീകരിക്കാൻ ഇന്റൽ പദ്ധതിയിട്ടിരുന്നു[9] [10].

വേലാൻഡ് സ്വീകരിക്കുമെന്ന് ഫെഡോറ ടീമും സമ്മതിച്ചിട്ടുണ്ട്.[11]

വേലാൻഡ് എക്സ്.ഓർഗ് സെർവ്വറിന്റെ പകരമായി ഭാവി ലിനക്സ് വെർഷനുകളിൽ വന്നേക്കാം.[2]

അവലംബം[തിരുത്തുക]

  1. Michael Larabel (November 03, 2008) Wayland: A New X Server For Linux, Phoronix
  2. 2.0 2.1 DJ Walker-Morgan (6 November 2008) New Wayland X server looks to how a modern desktop works, The H
  3. Wayland (Google Groups) - Frequently Asked Questions
  4. wayland google groups
  5. Red Hat developer creates new X server, Wayland
  6. http://www.phoronix.com/scan.php?page=news_item&px=ODMyNA – Wayland Meets Some Summer Love w/ New Changes (Phoronix)
  7. Mark Shuttleworth (2010-11-04). "Unity on Wayland". Mark Shuttleworth. ശേഖരിച്ചത് 2010-11-04. 
  8. Oliver Ries (Mar 4 2013). "Taking Unity to the next level". "After thorough research, looking at existing options and weighing in costs & benefits we have decided to roll our own Display Server, Mir"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  9. Michael Larabel (September 16, 2010). "Where Wayland May First Appear In Use By A Distro". 
  10. http://permalink.gmane.org/gmane.comp.handhelds.meego.devel/6643
  11. http://lists.fedoraproject.org/pipermail/devel/2010-November/145273.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വേലാന്റ്&oldid=1889356" എന്ന താളിൽനിന്നു ശേഖരിച്ചത്