വിക്കിസോഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wikisource | |
|---|---|
| യു.ആര്‍.എല്‍. | http://www.wikisource.org/ |
| മുദ്രാവാക്യം | The Free Library |
| അലെക്സ റാങ്ക് | 4316 |
| വാണിജ്യപരം? | No |
| സൈറ്റിന്റെ തരം | Library of source texts |
| രജിസ്ട്രേഷന്‍ | Optional |
| ഉടമസ്ഥത | Wikimedia Foundation |
| നിര്‍മ്മിച്ചത് | User-generated |
സ്വാതന്ത്ര വിവരങ്ങളടങ്ങിയ വിക്കി ഗ്രന്ഥശാല സൃഷ്ടിക്കുന്നതിനുള്ള ഒരു വിക്കിമീഡിയ സംരംഭമാണ് വിക്കിസോഴ്സ്. പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനില്‍ ആക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാകുക. വിക്കിസോഴ്സിലെ എല്ലാ കൃതികളും ഒന്നുകില്‍ പകര്‍പ്പാവകാശരഹിതമോ അല്ലെങ്കില്‍ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക് കീഴില്‍ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളില്‍ നിന്നുള്ള തര്‍ജ്ജമകളും വിക്കിസോഴ്സില്‍ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളില്‍ വിക്കിസോഴ്സ് പ്രവര്‍ത്തിക്കുന്നു.
വിക്കിസോഴ്സിന്റെ മലയാളം പതിപ്പ് വിക്കിഗ്രന്ഥശാല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.