വവ്വാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Bats
Fossil range: Late Paleocene - Recent
"Chiroptera" from Ernst Haeckel's Kunstformen der Natur, 1904
"Chiroptera" from Ernst Haeckel's Kunstformen der Natur, 1904
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
Infraclass: Eutheria
Superorder: Laurasiatheria / Archonta (debating, see article)
നിര: Chiroptera
Blumenbach, 1779
Suborders

See article

വവ്വാല്‍

പറക്കുന്ന ഒരു സസ്തനിയാണ്‌ വവ്വാല്‍. ഇംഗ്ലീഷില്‍ ഇതിനെ “ബാറ്റ്”(Bat) എന്നും “ഫ്ലൈയിങ്ങ് ഫോക്സ്”(Flying fox) എന്നും വിളിക്കാറുണ്ട്. മരത്തിലും വീടിന്റേയും വലിയ കെട്ടിടങ്ങളുടേയും മച്ചില്‍ സാധാരണ കാണാറുള്ളതുമായ ഒരു ജീവിയാണ്‌ വവ്വാല്‍. കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കൊണ്ട് പക്ഷികളുടെ കൂട്ടത്തിലും പറക്കുന്നതുകൊണ്ട് മൃഗങ്ങളുടെ കൂട്ടത്തിലും ഇവയെ കണക്കാക്കപ്പെടുന്നില്ല. വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വരെ വവ്വാലുകളെ വളരെ ഭയാനകമായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ വളരെയധികം കണ്ടിരുന്ന ഈ ജീവി യഥാര്‍ത്ഥത്തില്‍ മനുഷ്യരുടെ ഉറ്റ മിത്രം കൂടിയാണ്‌. കൂടുതല്‍ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങള്‍ ഒഴികെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാന്‍ സാധിക്കും. കേരളത്തില്‍ സാധാരണ കാണപ്പെടുന്ന വവ്വാലിനെ ചില ഭാഗങ്ങളില്‍ വാവല്‍, നരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു. വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളില്‍ ഒന്നാണ്‌. വവ്വാല്‍[1]

ഉള്ളടക്കം

[തിരുത്തുക] വാസസ്ഥലം

സാധാരണയായി വവ്വാലുകള്‍ വലിയ മരങ്ങളില്‍ ആണ്‌ കാണപ്പെടുന്നത്. എങ്കിലും വലിയ ഗുഹകള്‍, പഴയ ആള്‍ താമസമില്ലാത്ത വീടുകള്‍, വലിയ കെട്ടിടങ്ങള്‍, പാലങ്ങളുടെ അടിവശം, ഖനികള്‍ എന്നിവിടങ്ങളിലും കാണാന്‍ സാധിക്കും.

[തിരുത്തുക] സവിശേഷതകള്‍

വവ്വാലിന്റെ ശരീരഘടന

വവ്വാലുകളുടെ ശരീരം പൊതിവേ രോമത്താല്‍ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതണ്‌. ഓറഞ്ച്, ചാരം കലര്‍ന്ന വെള്ളയോ തവിട്ടോ നിറങ്ങള്‍ എന്നിവയാണ്‌ പ്രധാന നിറങ്ങള്‍. ഈ നിറങ്ങള്‍ പകല്‍ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനും രാത്രികാലങ്ങളില്‍ ഇര തേടുന്നതിനും സഹായിക്കുന്നു. കാഴ്ചശക്തി വളരെ കൂടുതലാണ്‌. എങ്കിലും ഇവയ്ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുകയില്ല. രാത്രിയില്‍ ഇരയുടെ ആകൃതി, ചലനം എന്നിവ മനസ്സിലാക്കാന്‍ ഈ കാഴ്ചകൊണ്ട് വവ്വാലുകള്‍ക്ക് കഴിയുന്നു. ഇത്രയും കാഴ്ചശക്തിയാണെങ്കിലും വവ്വലുകള്‍ മിക്കപ്പോഴും ആശയവിനിമയം നടത്തുന്നത് ശബ്ദവും മണവും കൊണ്ടാണ്‌. കുഞ്ഞുങ്ങളെയും താമസസ്ഥലത്തെയും തിരിച്ചറിയുന്നത് മണം കൊണ്ടാണ്‌. മിക്കവാറും എല്ലാ തരം വവ്വാലുകളും പ്രത്യേക തരം സ്രവം ഉത്പാദിപ്പിക്കുന്നു. ഈ മണമാണ്‌ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്. അതുപോലെ വളരെ ആവൃ‍ത്തി കുറഞ്ഞതും ആവൃത്തി കൂടിയതുമായ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ വവ്വാലുകള്‍ക്ക് കഴിയുന്നു. അതുപോലെ വവ്വാലുകള്‍ തന്‍റെ സഞ്ചാരത്തില്‍ വളരെ കുറഞ്ഞ ആവൃത്തിയിലുള്ള സബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ ശബ്ദം സഞ്ചരിച്ച് ഏതെങ്കിലും വസ്തുവില്‍ തട്ടി അതിന്റെ പ്രതിധ്വനി സ്വീകരിച്ച് മുന്നിലുള്ളത് എന്താണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയ്യും ചെയ്യുന്നു.

[തിരുത്തുക] കേരളത്തില്‍

  • നരിച്ചീര്‍.

സാധാരണ കേരളത്തില്‍ പരക്കെ കാണപ്പെടുന്ന വവ്വാല്‍ ഇനമാണ്‌ നരിച്ചീറുകള്‍. പഴയ കെട്ടിടങ്ങളിലും വാസയോഗ്യമായതും അല്ലാത്തതുമായ പഴയ കെട്ടിടങ്ങളുടെ മച്ചിലും ഉള്ളിലും കാണപ്പെടുന്നവയാണ്‌ ഇത്. പ്രധാനമായും ഷഡ്പദഭോജിയാണിത്. ചെറിയ പ്രാണികള്‍, പാറ്റ, വിട്ടില്‍ എന്നിവയാണ്‍്‌ പ്രധാന ആഹാരം.

  • കുറുമൂക്കന്‍ നരിച്ചീര്‍

സാധാരണ കാണുന്ന തരമാണിത്. ഇത് പൂര്‍ണ്ണമായും ഒരു സസ്യഭോജിയായ വവ്വാല്‍ ഇനമാണ്‌. വവ്വാലിന്‍റെ ചെറിയ ഒരു പതിപ്പാണ്‌ കുറുമൂക്കന്‍ നരിച്ചീറുകള്‍. തവിട്ടുനിറമാണ്‌ ഇത്തരത്തിലുള്ള വവ്വാലുകള്‍ക്ക് കണ്ടുവരുന്നത്. തവിട്ട് നിറത്തില്‍ വിളറിയ വിരലുകളാണ്‌ ഇവയുടെ പ്രത്യേകത. ഇവയുടെ ചെവികള്‍ക്ക് മങ്ങിയ നിറമാണുള്ളത്. പേരയ്ക്ക, വാഴയിലെ തേന്‍ തുടങ്ങിയവയാണ്‌ പ്രധാന ആഹാരം. വാഴകളില്‍ പരാഗണം കൂടുതലായും നടക്കുന്നത് ഇത്തരം വവ്വാലുകള്‍ മുഖേനയാണ്‌.

  • എലിവാലന്‍ നരിച്ചീര്‍

ചെറിയ എലികളായ ചുണ്ടെലികളുടേതു പോലെയുള്ള ചേറിയ നേര്‍ത്ത വാലുള്ള ഇനം വവ്വാലുകള്‍ ആണ്‌ എലിവാലന്‍ നരിച്ചീറുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ഇത്തരം നരിച്ചീറുകള്‍ക്ക് വയറ്റില്‍ ചാരനിറമാണ്‌ പൊതുവേ കാണപ്പെടുന്നത്. മറ്റ് വവ്വാലുകളെ അപേക്ഷിച്ച് വളരെ പതുക്കെ മാത്രമേ ഇവ പറക്കാറുള്ളൂ. ഇത്തരം നരിച്ചീറുകള്‍ കൂടുതലും ഗുഹകളില്‍ വസിക്കുന്നവരാണ്‌. കൂടുതലും വരണ്ട പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്ന വവ്വാലിനമാണ്‌ ഇത്.

  • കുതിരലാടന്‍ നരിച്ചീര്‍
ആല്‍‌മരത്തില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന പാറാടകള്‍

കൂടുതലായും വനപ്രദേശത്ത് കാണപ്പെടുന്നു. വനത്തിനുള്ളിലെ വലിയ മരത്തിന്‍റെ ചില്ലകളില്‍ കൂടുതലായും കാണപ്പെടുന്ന ഇവയ്ക്ക് കുതിരലാടത്തിന്‍റെ ആകൃതിയില്‍ മൂക്കിനു ചുറ്റും രോമങ്ങളാല്‍ അടയാളം കാണപ്പെടുന്നു. ഇവയുടെ മുഖത്തിന്‌ കുതിരയുടെ മുഖഛായയാണ്‌ ഉള്ളത്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ചെമ്പന്‍ നിറമായിരിക്കുന്ന ഇവയ്ക്ക് മറ്റ് സമയങ്ങളില്‍ തവിട്ട് കലര്‍ന്ന ചാരനിറം ആണുള്ളത്. ഇത്തരം വവ്വാലുകളുടെ പ്രധാന ആഹാരം ചെറിയ പ്രാണികളാണ്‌.

[തിരുത്തുക] അവലംബം

[തിരുത്തുക] സഹായ ലേഖനം

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം