വലിയ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ വേലിത്തത്ത
Blue-tailed Bee-eater
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Meropidae
ജനുസ്സ്: Merops
വർഗ്ഗം: M. philippinus
ശാസ്ത്രീയ നാമം
Merops philippinus
Linnaeus, 1766

തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തയിൽ വലിപ്പം കൂടിയ വർഗ്ഗമാണ്‌ വലിയ വേലിത്തത്ത എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bea Eater. ശാസ്ത്രീയ നാമം: Merops philippinus.

നാട്ടുവേലിത്തത്തയേക്കാൾ ഒന്നര ഇരട്ടി വലിപ്പവും പച്ച നിറവുമാണ്‌ ഇതിന്‌. നാട്ടുവേലിത്തത്തയുടെ ഏകദേശം ഒന്നര മടങ്ങ് വലിപ്പം. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും.

[തിരുത്തുക] പേരിനു പിന്നിൽ

എപ്പോഴും വേലികളിലും കമ്പികളിലുമാണ്‌ ഇവ കാണപ്പെടുന്നത്. കാലുകൾ കുറിയതാകയാൽ നിലത്തിറങ്ങി ഇരതേടൽ പതിവില്ല.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=വലിയ_വേലിത്തത്ത&oldid=1300935" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ